വിവാദത്തിനു വിരാമം; ഗുരുവായൂരപ്പനു കാണിക്കയായി ലഭിച്ച ഥാർ എസ്.യു.വി. അമൽ മുഹമ്മദ് അലിക്ക് തന്നെ.

Spread the love

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച ഥാർ എസ് യുവി എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലിക്ക് തന്നെ ലഭിക്കും. വാഹനത്തിന്‍റെ ലേല നടപടികൾക്ക് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം അംഗീകാരം നൽകി.

ലേല ദിവസം വാഹനം വിട്ടുനൽകുന്നതിൽ ദേവസ്വം ബോർഡ് ചെയർമാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബോർഡ് യോഗം അംഗീകരിച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂ എന്നായിരുന്നു ചെയർമാന്‍റെ നിലപാട്.

വാഹനം ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അമൽ മുഹമ്മദും വ്യക്തമാക്കിയിരുന്നു. മഹീന്ദ്ര കമ്പനി ക്ഷേത്രത്തിന് വഴിപാടായി സമർപ്പിച്ച വാഹനം ദേവസ്വം ബോർഡ് ലേലം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ലേലത്തിന് അമൽ മുഹമ്മദ് മാത്രമാണുണ്ടായിരുന്നത്. അടിസ്ഥാന വിലയിൽ നിന്നും 10,000 രൂപ ഉയർത്തി അമൽ ലേലം സ്വന്തമാക്കുകയും ചെയ്തു.

21 ലക്ഷം രൂപ വരെ മുടക്കാൻ തയാറായാണ് അമലിന്‍റെ പിതാവ് ലേലത്തിന് ആളെ നിയോഗിച്ചിരുന്നത്. എന്നാൽ മറ്റാരും വിളിക്കാൻ ഇല്ലാതെ വന്നത് ഇവർക്ക് ഗുണകരമാകുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് തന്നെ ലേലത്തിന്‍റെ വിവരങ്ങൾ പര

സ്യപ്പെടുത്തിയിരുന്നെങ്കിലും മറ്റാരും ലേലത്തിനെത്തിയില്ല.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page