
മുളന്തുരുത്തി: രണ്ടു കൊലപാതകം ഉള്‍െപ്പടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
മുളന്തുരുത്തി കോലഞ്ചേരിക്കടവ് പാലത്തിനു സമീപം, എടപ്പാറമറ്റം വീട്ടില്‍ അതുല്‍ സുധാകരനെയാണ് (23) ജയിലിലടച്ചത്.
റൂറല്‍ ജില്ലയിലെ മുളന്തുരുത്തി, ചോറ്റാനിക്കര പൊലീസ് സ്റ്റേഷനുകളിലും കൊച്ചി സിറ്റിയിലെ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലും നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്.
റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്ത്തിക്കിെന്റ റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിലാണ് നടപടി.
2019ല്‍ ചോറ്റാനിക്കരയില്‍ ദിനേശ് ദിവാകരന് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു ഇയാള്‍. 2021 ജൂലൈയില്‍ ജോജി മത്തായി എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരുന്നു.
ഓപറേഷന് ഡാര്‍ക് ഹണ്ടിെന്റ ഭാഗമായി ഇതുവരെ ഇയാള്‍ ഉള്‍പ്പെടെ 31 പേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും 31 പേരെ നാടുകടത്തുകയും ചെയ്തു.
എറണാകുളം റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് കാപ്പ നിയമപ്രകാരമുള്ള നടപടി കൂടുതല്‍ ശക്തമായി തുടരുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു