ഭക്ഷ്യ ധാന്യ ഗോഡൗണുകളിൽ ഭക്ഷ്യമന്ത്രിയുടെ മിന്നൽ സന്ദർശനം; വിതരണത്തിന് കഴിയാത്ത പഴകിയ സാധനങ്ങൾ എത്തുന്നു, ഉടൻ പരിഹാരം കാണും.

Spread the love

ജില്ലയിൽ ഭക്ഷ്യവിതരണത്തിലെ ഗുണമേന്മ ഉറപ്പ് വരുത്താൻ ഗോഡൗണുകളിൽ മിന്നൽ സന്ദർശനം നടത്തി ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.

എഫ് സി ഐ ഗോഡൗൺ, സപ്ലൈക്കോയുടെ നിയന്ത്രണത്തിലുള്ള എൻ എഫ് എസ് എ ഗോഡൗൺ, ജില്ലാ താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലാണ് ഭക്ഷ്യമന്ത്രി സന്ദർശനം നടത്തിയത്.

എൻ എഫ് സി ഐ ഗോഡൗണിൽ പൊട്ടിയ നിലയിൽ ബാഗുകൾ കണ്ടെത്തിയതിന് മന്ത്രി ജീവനക്കാരോട് വിശദീകരണം ചോദിച്ചു.

എഫ് സി ഐയിൽ നിന്ന് എത്തുന്ന പൊട്ടിയ ബാഗുകൾ വീണ്ടും പാക്ക് ചെയ്ത് വിതരണത്തിന് എത്തിക്കേണ്ടി വരുന്നുണ്ടെന്ന് ജീവനക്കാർ വിശദീകരിച്ചു.എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാര നടപടികൾ ഉണ്ടാകണമെന്ന് മന്ത്രി ജീവനക്കാർക്ക് നിർദ്ദേശം നൽകി.

എഫ് സി ഐ യിൽ നിന്നും വിതരണം ചെയ്യാൻ കഴിയാത്ത പഴകിയ സാധനങ്ങൾ എത്തുന്നുണ്ടെന്നും ഇതിന് പെട്ടെന്ന് തന്നെ പരിഹാരം കാണുമെന്നും സന്ദർശനത്തിന് ശേഷം മന്ത്രി അറിയിച്ചു.

താലൂക്ക് സപ്ലൈ ഓഫീസിന്റെ ഫ്രണ്ട് ഓഫീസിൽ സന്ദർശനം നടത്തിയ മന്ത്രി പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.എം എൽ എ പി ബാലചന്ദ്രൻ, സപ്ലൈക്കോ ഉദ്യോഗസ്ഥർ, തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page