
കുടുംബസമേതം മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകന് അലി അക്ബര്‍.
‘രാമസിംഹന്’ എന്നാണ് അദ്ദേഹത്തിന്റെ പുതിയ പേര്.സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ നിരവധി ആളുകള്‍ സമൂഹ മധ്യമത്തിലൂടെ ആഹ്ളാദപ്രകടനം നടത്തിയില് പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം മതം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹം പേര് മാറ്റിയത്.
ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത പുറത്ത് വന്ന ദിവസം അലി അക്ബര്‍ നടത്തിയ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകന്റെ അക്കൗണ്ടിന് ഒരു മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് മറ്റൊരു അക്കൗണ്ട് വഴി ലൈവില്‍ വന്നാണ് മതം ഉപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
എന്നാൽ, ക്രൗഡ് ഫണ്ടിംഗിലൂടെ മമധര്‍മ്മ പ്രൊഡക്ഷന്‍ കീഴില്‍ നിര്‍മ്മിക്കുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ചിത്രവുമായി മുന്നോട്ട് പോകുന്നുണ്ടെന്നും അലി അക്ബര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സംഘപരിവാറുകാരില്‍ നിന്നു മാത്രമല്ല കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മുസ്ലിങ്ങളുമുള്‍പ്പെടെ സിനിമയ്ക്കായി തനിക്ക് പണം സംഭാവന ചെയ്തിട്ടുണ്ടെന്നും സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
പൊതുവെ സംഘപരിവാരങ്ങൾക്കിടയിലെ ഇഷ്ടതോഴനായിരുന്ന അലി അക്ബർ പല സമയങ്ങളിലും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അദ്യം മതം ഉപേക്ഷിച്ചുവെന്നും ജനിച്ചപ്പോഴുള്ള കുട്ടിക്കുപ്പായം ഇനിയില്ലെന്നുമൊക്കെയായിരുന്നു അലി അക്ബർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നത്.
എന്നാൽ പിന്നീട് താൻ രാമ സിംഹനായി പേര് മാറ്റുകയാണെന്ന് അറിയിക്കുകയായിരുന്നു.