പഴയന്നൂരിൽ കെയർ ഹോം 40 കുടുംബങ്ങൾക്ക് ഭവനങ്ങൾ കൈമാറി; സഹകരണ മേഖലയ്ക്കെതിരായ നീക്കം കേരളത്തെ ലക്ഷ്യം വെച്ചുള്ളത് : മുഖ്യമന്ത്രി.

Spread the love

പഴയന്നൂരിൽ കെയർ ഹോം 40 കുടുംബങ്ങൾക്ക് ഭവനങ്ങൾ കൈമാറി.രാജ്യത്തെ സഹകരണ മേഖലയ്ക്കെതിരെ ഉയർന്നു വരുന്ന നീക്കങ്ങൾ കേരള ജനതയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രളയബാധിതർക്കായി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ ഹോം രണ്ടാം ഘട്ട പദ്ധതിയുടെ കേരളത്തിലെ ആദ്യത്തെ ഭവന സമുച്ചയങ്ങൾ
പഴയന്നൂരിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മാത്രമാണ് സഹകരണ മേഖല ഇത്ര ശക്തവും മാതൃകാപരവുമായി പ്രവർത്തിക്കുന്നത്. കേരളത്തിലെ എന്തിനോടെങ്കിലുമുള്ള
വിയോജിപ്പ് സഹകരണ മേഖലയെ അപകടത്തിലാക്കുന്ന നിലയിലേക്ക് എത്തിക്കരുതെന്ന് കേരളം പലവട്ടം അഭ്യർത്ഥിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 2000 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച സഹകരണ വകുപ്പ് ഒന്നാം ഘട്ടത്തിൽ 2000ത്തിലേറെ വീടുകൾ നിർമിച്ചു നൽകിയിരുന്നു.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് മാത്രം അവകാശപ്പെട്ടതാണ് ഇത്തരം മാതൃകാപദ്ധതികളെന്നും മുഖ്യമന്ത്രി പറഞ്ഞു. അമിത പലിശ വാങ്ങി ലാഭം കുന്നുകൂട്ടുന്ന സാമ്പത്തിക സ്ഥാപനങ്ങളല്ല കേരളത്തിലെ സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങൾ.

അവ ജനങ്ങളെയാണ് മുന്നിൽ കാണുന്നത്. അവർക്ക് ഉപകാരപ്രദമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ആഗോളവൽക്കരണ നയങ്ങൾ രാജ്യം അംഗീകരിക്കുന്നതിന് മുമ്പുള്ള കേന്ദ്ര ഭരണകൂടങ്ങൾ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്ന നയങ്ങളായിരുന്നു പിന്തുടർന്നത്.

എന്നാൽ അതിനുശേഷം സഹകരണ രംഗത്തെ തകർക്കുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരായ പ്രതിരോധം തീർക്കാൻ ജനങ്ങൾ ഉണർന്നു പ്രവർത്തിക്കണം.

എല്ലാറ്റിനും മുകളിൽ ജനങ്ങളുടെ കരുത്താണ് നിലനിൽക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൽ സർക്കാർ നിർമിച്ചിരിക്കുന്ന ഭവന സമുച്ചയങ്ങളിൽ ഏറ്റവും മനോഹരമാണ് പഴയന്നൂരിൽ സഹകരണ വകുപ്പ് ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

മറ്റു ജില്ലകളിലും ഇതുപോലുള്ള കെയർ ഹോം ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെയര്‍ ഹോം ഫ്ലാറ്റ് സമുച്ചയങ്ങളുടെ കോമ്പൗണ്ടിൽ നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, റവന്യൂ മന്ത്രി കെ രാജന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. സഹകരണ സംഘം രജിസ്ട്രാര്‍ പി ബി നൂഹ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, മുൻ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ്,

പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായര്‍, പഴയന്നൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ശ്രീജയന്‍, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ യു അബ്ദുള്ള, ജോയിന്റ് രജിസ്ട്രാന്‍ ഇന്‍ ചാര്‍ജ് ടി കെ ലളിതാംബിക, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page