
തിരുവനന്തപുരം: കേരളം ബ്രാഹ്മണനെ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാകണമെന്ന് രാജ്യസഭാംഗം ഡോ. സുബ്രഹ്മണ്യം സ്വാമി.
ബ്രാഹ്മണനായ പരശുരാമനോട് ആളുകള്‍ക്ക് ബഹുമാനം മാത്രമല്ല, ഭയവും ഉണ്ടായിരുന്നു. ആ തലത്തിലേക്ക് കേരളത്തിലെ ബ്രാഹ്മണര്‍ വീണ്ടും ഉയര്‍ന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.
ബലം കൊണ്ടല്ല, ബുദ്ധി കൊണ്ട് ആളുകളില്‍ ഭയമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ശാരീരികമായ ബലമല്ല, ബുദ്ധിപരമായ ബലമാണ് ബ്രാഹ്മണനെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേരള ബ്രാഹ്മണസഭയുടെ സംസ്ഥാന വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബി.ജെ.പി എം.പി. ബ്രാഹ്മണരായ ചരിത്രപുരുഷന്മാര് എങ്ങനെയാണ് തങ്ങള്‍ക്കനുകൂലമായി ചരിത്രസാഹചര്യങ്ങളെ മാറ്റിയതെന്ന് പഠിക്കേണ്ടതാണെന്ന് സ്വാമി പറഞ്ഞു.
ഇന്ത്യ ഒരു ബുദ്ധമത രാജ്യമായിരുന്ന കാലത്താണ് ആദിശങ്കരന് രംഗത്തിറങ്ങി ബ്രാഹ്മണ്യത്തിലേക്ക് രാജ്യത്തെ മാറ്റുകയും ചെയ്തതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ശങ്കരന് കേരളത്തില്‍ നിന്നാണ് വന്നത്. ബുദ്ധിസ്റ്റ് പണ്ഡിതരെ അദ്ദേഹം തര്‍ക്കത്തില്‍ തോല്‍പ്പിച്ചു. ചാണക്യനും ബ്രാഹ്മണനായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.