
തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ലീഗിലെ രണ്ടാംസ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്സിയുമായാണ് മൂന്നാമതുള്ള മഞ്ഞപ്പട 1-1ന്റെ സമനിലില്‍ പിരിഞ്ഞത്. ഈ വര്‍ഷം ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. തുടര്‍ച്ചയായി ഏഴാമത്തെ മല്‍സമരാണ് ബ്ലാസ്റ്റേഴ്സ് തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. 14ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ ഫ്രീകിക്ക് ഗോളില്‍ ജംഷഡ്പൂരാണ് ആദ്യം മുന്നിലെത്തിയത്. 27ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കുകയും ചെയ്തു. ഈ സീസണില്‍ സഹലിന്റെ നാലാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. സ്റ്റുവര്‍ട്ടാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെത്.
മല്‍സരത്തില്‍ ഇരുടീമുകള്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനില്ലായിരുന്നു. ബോള്‍ പൊസെഷനില്‍ ബ്ലാസ്റ്റേഴ്സിനായികരുന്നു നേരിയ മുന്‍തൂക്കമെങ്കില്‍ ഗോള്‍ ഷോട്ടുകളില്‍ ജംഷഡ്പൂരായിരുന്നു മുന്നില്‍. ബ്ലാസ്റ്റേഴ്സ് 52 ശതമാനവും ജംഷഡ്പൂര്‍ 49 ശതമമാനവും പന്ത് കൈവശം വച്ചു. ഗോള്‍ ഷോട്ടുകളില്‍ 17 ഷോട്ടുകളാണ് ജംഷഡ്പൂര്‍ പരീക്ഷിച്ചത്. ഇതില്‍ ആറെണ്ണം ഓണ്‍ ടാര്‍ജറ്റുമായിരുന്നു. ബ്ലാസ്റ്റേഴ്സിനാവട്ടെ ആറു ഷോട്ടുകള്‍ മാത്രമേ തൊടുക്കാനായുള്ളൂ. രണ്ടെണ്ണം മാത്രമായിരുന്നു ഓണ്‍ ടാര്‍ജറ്റ്.