
തൃശൂർ: കനോലി കനാൽ ശുദ്ധജല സംഭരണ കേന്ദ്രമാക്കി മാറ്റാൻ ആവശ്യമായ സാധ്യത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടു നിവേദനം നൽകി.
കോഴിക്കോട് മലപ്പുറം, തൃശ്ശൂർ ,എറണാകുളം ജില്ല ഉൾപ്പെടെയുള്ള കനോലി കനാലിൻ്റെ വെളിയങ്കോട് മുതൽ ഒരുമനയൂർ വരെയുള്ള പ്രദേശം ശുദ്ധജല സംഭരണ സാധ്യതയുള്ളതാണ്.
ഒരുമനയൂരിലും വെളിയങ്കോട്ടിലുമുള്ള ലോക്കുകൾ ക്യത്യമായി റിപ്പയർ ചെയ്ത് പരിപാലിച്ചും,
കനാലിലേക്ക് ഉൾത്തോടുകളിൽ നിന്ന് ഒഴുകിയെത്തുന്ന ഉപ്പുവെള്ളം,
മലിന ജലം സെപ്റ്റിക് മാലിന്വം, ഗാർഹിക മാലിന്യം,
ട്രഞ്ചിങ്ങ് ഗ്രൗണ്ട് മാലിന്യം എന്നിവ കനാലിലേക്കെത്തുന്നത് തടയേണ്ടതുണ്ട്.
1848 ലെ മലബാർ കലക്ടർ ആയിരുന്ന ഏച്ച് വി കനോ ലിയുടെ നിർദ്ദേശ പ്രകാരമാണ് കാനാൽ പൂർണ തോതിൽ നിർമാണം നടന്നത്. യന്ത്ര സഹായമില്ലതെ, മനുഷ്യ പ്രയത്നം കൊണ്ട് തീർത്തതാണ് ഈ കനാൽ.
ആസൂത്രണതിൻ്റെയും, പദ്ധതി നിർവഹണ തിൻ്റെയും അനാസ്ഥ കൊണ്ട് നാശത്തിൻ്റെ വക്കിലാണിപ്പോൾ. കിലോമീറ്ററുകൾ നീണ്ടു നിൽക്കുന്ന ഈ കനാലിന് ലക്ഷക്കണക്കിന് ലിറ്റർ സംഭരണ ശേഷിയുണ്ട്. കനാൽ പരിസരത്ത് കൃഷി അഭിവൃദ്ധിപ്പെടാനും ,മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാനും, ശുദ്ധ ജല ലഭ്യത വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
ഇക്കാര്യത്തിൽ ഇത് വരെയായി ശാസ്ത്രീയ മായ സമഗ്ര പഠനം നടന്നിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ടു ശ്രീ ടി എൻ പ്രതാപൻ എം പി ക്ക് കടപ്പുറം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി എ ഐ സി സി ഓഫീസിൽ വെച്ച് നിവേദനം നൽകി. കേന്ദ്ര ജല വിഭവ മന്ത്രാലയത്തിനു കത്തയച്ചിട്ടുമുണ്ട്.