കയ്പമംഗലത്തെ കുടിവെള്ള ക്ഷാമം; വെള്ളം കൂടുതൽ പമ്പ് ചെയ്യാൻ തീരുമാനം.

Spread the love

കയ്പമംഗലം: മണ്ഡലത്തിലെ കേടായ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ വേഗം തീർത്ത് വെള്ളം കൂടുതൽ പമ്പ് ചെയ്യാൻ തീരുമാനം.

മണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തിലെയും വർദ്ധിച്ചു വരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഇ ടി ടൈസൺ മാസ്റ്റർ
എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

തീരദേശ മേഖലയിൽ ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യത്തിന് കുടിവെള്ളം പലയിടത്തും ലഭ്യമാകാത്ത വിഷയം യോഗം ചർച്ച ചെയ്തു.

നിലവിൽ വെള്ളയാനിൽ നിന്ന് വരുന്ന പ്രധാന പൈപ്പുകൾ പലയിടങ്ങളിലും പൊട്ടിക്കിടക്കുകയാണ്. ഈ പൈപ്പുകൾ എത്രയും വേഗത്തിൽ പണികൾ തീർത്ത് വെള്ളം കൂടുതൽ പമ്പ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.

കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഉറപ്പ് വരുത്താനും ദീർഘകാല പദ്ധതികളുടെ വേഗം കൂട്ടുവാനും ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേംബറിൽ തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും.

നിലവിൽ വാട്ടർ കണക്ഷന് വേണ്ടി പണമടച്ച പഞ്ചായത്തുകളിലെ കണക്ഷൻ എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കാൻ നിർദ്ദേശം നൽകി.

പൊതുജനങ്ങളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും വാട്ടർ അതോറിറ്റി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി.

കൊടുങ്ങല്ലൂർ പി ഡബ്ലു ഡി റസ്റ്റ് ഹൗസിൽ ചേർന്ന് യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് മോഹനൻ, ടി കെ ചന്ദ്രബാബു, സീനത്ത് ബഷീർ, ബിന്ദു രാധാകൃഷ്ണൻ, ശോഭന രവി, വിനീത മോഹൻദാസ്, എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർമാരായ കെ ആർ വിജു മോഹൻ, ബെന്നി എ ഇ, വിവി പഞ്ചായത്ത് സെക്രട്ടറിമാർ, വാട്ടർ അതോറിറ്റി എ ഇമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page