
കടപ്പുറം: കറുകമാട് കടന്നൽ കുത്തേറ്റു രണ്ട് പേർക്ക് പരിക്കേറ്റു. വീട്ടുവളപ്പിൽ നിന്നാണ് കടന്നലിന്റെ കുത്തേറ്റത്.
കറുകമാട് ഇല്ലി പറമ്പിൽ ഹൗസ് വേലായുധൻ (71), പേരകം വാഴപ്പിള്ളി സ്വദേശി അഴിയാത് ഹൗസ് നിഹാർ (17) എന്നിവർക്കാണ് കുത്തേറ്റത്.
ഇവരെ അഞ്ചങ്ങാടി പിഎം മൊയ്ദീൻഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.