ഇരട്ടപ്പുഴ സ്‌കൂള്‍ രണ്ടാഴ്ചക്കുള്ളിൽ വേറൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം.

Spread the love

ഫിറ്റ്‌നസ് പ്രശ്‌നങ്ങളുടെ പേരില്‍ സമീപത്തെ വായനശാല കെട്ടിടത്തിലേക്ക് മാറ്റിയ കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ഗവ.എല്‍ പി സ്‌കൂളിന് രണ്ടാഴ്ചയ്ക്കകം പുതിയ കെട്ടിടം കണ്ടെത്തി പഠനാന്തരീക്ഷം സുഗമമാക്കാന്‍ നടപടിയെടുക്കണമെന്ന് പഞ്ചായത്തിനോട് എം എല്‍ എയുടെയും ജില്ലാ കലക്ടറുടെയും നിര്‍ദ്ദേശം.

കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് സ്ഥലം എംഎല്‍എ എന്‍ കെ അക്ബര്‍, കലക്ടര്‍ എന്നിവര്‍ കടപ്പുറം പഞ്ചായത്ത് അധികൃതരോട് ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യം ജില്ലാ വികസന സമിതി അജണ്ടയില്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദേശിച്ചതാണെന്നും ഇനിയും സൗകര്യങ്ങളുള്ള പുതിയ താല്‍ക്കാലിക കെട്ടിടം ഉടന്‍ കണ്ടെത്തണമെന്നും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാവരുതെന്നും ഇരുവരും നിര്‍ദ്ദേശിച്ചു.

നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വായനശാലയില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ അധികകാലം ഇവിടെ പഠനം തുടരാനാവാത്ത സാഹചര്യമാണ്.

മറ്റ് സ്ഥലങ്ങള്‍ ലഭിക്കാത്തതിനാലാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ഇത്തരം താല്‍ക്കാലികവും വേണ്ടത്ര സൗകര്യങ്ങളില്‍ അല്ലാതെയും പ്രവര്‍ത്തിക്കുന്നത് കുട്ടികളുടെ പഠനത്തെ ഏറെ ബാധിക്കുമെന്നും എം എല്‍ എ യും കലക്ടറും വ്യക്തമാക്കി.

വായനശാലയില്‍ പഠനം തുടരുന്ന കുട്ടികളുടെ പഠനാന്തരീക്ഷത്തില്‍ ആശങ്കയുണ്ട്. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം പണിയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കും.

പ്രദേശത്തെ ബഡ്‌സ് സ്‌കൂളിനനുവദിച്ച സ്ഥലത്തോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനും റവന്യൂ, കടപ്പുറം പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂളിന് സ്ഥലം ലഭിക്കുന്ന മുറയ്ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നും കെട്ടിട നിര്‍മാണത്തിനുള്ള തുക കണ്ടെത്താനും എം എല്‍ എ ഉദ്യോഗസ്ഥരെ അറിയിച്ചു. വായനശാലയില്‍ നിന്ന് സ്‌കൂളിന്റെ പ്രവര്‍ത്തനം താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി 200 മീറ്റര്‍ പരിധിയിലുള്ള സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

ഇതിനായി പഞ്ചായത്തിനോട് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ മദനമോഹന്‍, കടപ്പുറം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തിന്റെ ഉടമ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page