ഇലക്ട്രിക്ക് ഷോക്ക്, കഴുത്തിനിട്ട് ഇടി; മത്സരയോട്ട പരിശീലനത്തിനിടയിൽ മൃഗങ്ങൾക്ക് ക്രൂര പീഡനം.

Spread the love

പാലക്കാട്: ദേശീയ പാതയിൽ മൃഗങ്ങളോട്
കൊടും പീഡനം.മത്സരയോട്ടത്തിന്
മുന്നോടിയായുള്ള പരിശീനത്തിനിടെ കുതിരയെ
വൈദ്യുതാഘാതം ഏൽപിക്കുന്നതിന്റെയും
കാളയുടെ കഴുത്തിൽ ഇടിക്കുന്നതിന്റെയും ക്രൂരമായ
ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

വേഗം കൂട്ടുന്നതിനായാണത്രെ ഈ മൃഗങ്ങളോട് ഇത്രയും ക്രൂരമായ പീഡനത്തിനിരയാക്കുന്നത്.
പാലക്കാട് ദേശീയ പാതയിൽ ആലത്തൂരിനും
കണ്ണന്നൂരിനുമിടയിലാണ് പരിശീലനയോട്ടം
സംഘടിപ്പിച്ചത്.

പുതുവത്സരത്തോടനുബന്ധിച്ച്
തമിഴ്നാട്ടിൽ നടക്കുന്ന മത്സരയോട്ടത്തിന്
മുന്നോടിയായാണ് ദേശീയ പാതയിൽ
പരിശീലനം സംഘടിപ്പിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

കുതിരയുടെ വേഗം കുറയുമ്പോൾ കയ്യിലുള്ള ഇലക്ട്രോണിക് ഷോക് അതിന്റെ
ദേഹത്തേക്ക് മുട്ടിക്കും. ഇതോടെ കുതിര
കഴിയുന്നത്ര വേഗത്തിൽ ഓടുന്നതിന്റെ
ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

അതുപോലെ കാളയുടെ വേഗം
കുറയുമ്പോൾ കൈമുട്ട് കൊണ്ട് അതിന്റെ
കഴുത്തിനിടിക്കുന്നതും കാണാം.
വണ്ടിയും വലിച്ചോടുന്ന കാളക്ക് അകബടിയായി
നിരവധി പേർ ബൈകിൽ ഉണ്ടാകും.

പരിശീലനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ
യുവാക്കൾ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ
മന്ത്രി ചിഞ്ചു റാണിയും സംസ്ഥാന മൃഗക്ഷേമ
ബോർഡ് അംഗം കെ.ടി. അഗസ്റ്റിനും
പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page