ഹർഭജൻ സിംഗ് വിരമിച്ചു…

Spread the love

എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻ ബോളർമാരിലൊരാളായ ഹർഭജൻ സിംഗ്.

W3Schools.com

23 വര്‍ഷം നീണ്ട കരിയറിന് ഒടുവിലാണ് ഇന്ത്യയുടെ റെഡ്‌ബോള്‍ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം.

അല്പം മുൻപ് സമൂഹമാധ്യമങ്ങളിലൂടെയാണ് ടർബണേറ്റർ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഭാജി തന്റെ വിരമിക്കൽ തീരുമാനം പുറത്ത് വിട്ടത്. ഏറെക്കാലമായി ക്രിക്കറ്റിൽ സജീവമല്ലാതിരുന്ന താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം പ്രതീക്ഷിച്ചത് തന്നെയായിരുന്നു.

”എല്ലാ നല്ല കാര്യങ്ങൾക്കും അവസാനമായിരിക്കുന്നു‌ ജീവിതത്തിൽ എല്ലാം തന്ന കളിയോട് ഇന്ന് ഞാൻ വിട പറയുമ്പോൾ, ഈ 23 വർഷത്തെ യാത്ര മനോഹരവും, അവിസ്മരണീയവുമാക്കിയ എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു‌. എന്റെ ഹൃദയം നിറഞ്ഞ നന്ദി.”വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ടുള്ള ട്വിറ്റർ പോസ്റ്റിൽ ഹർഭജൻ കുറിച്ചു.

1998 ൽ ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ വെച്ചു നടന്ന ടെസ്റ്റ് മത്സരത്തിൽ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹർഭജൻ 367 അന്താരാഷ്ട്ര മത്സരങ്ങളും, 334 ലിസ്റ്റ് എ മത്സരങ്ങളും, 198 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നീണ്ടു നിന്ന സംഭവ ബഹുലമായ കരിയറിനാണ് ഇപ്പോൾ അവസാനം കുറിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 711 വിക്കറ്റുകൾ നേടിയിട്ടുള്ള ഭാജി 2007 ലെ ടി20 ലോകകപ്പും, 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലംഗമായിരുന്നു.

2001ൽ ലോകം കീഴടക്കി ഇന്ത്യയിലെത്തിയ സ്റ്റീവ് വോയുടെ ഓസ്ട്രേലിയക്കെതിരെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ പുറത്തെടുത്ത മാന്ത്രിക പ്രകടനമാണ് ഇന്നും ഹർജനെക്കുറിച്ച് പറയുമ്പോൾ ഏവരുടേയും മനസിലേക്ക് ഓടിയെത്തുന്നത്. അന്ന് 3 മത്സര ടെസ്റ്റ് പരമ്പരയിൽ 32 വിക്കറ്റ് വീഴ്ത്തിയ പ്രകടനം താരത്തിന്റെ തലവര മാറ്റിയെഴുതി. പിന്നീട് ഭാജിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അനിൽ കുംബ്ലെക്കൊപ്പം ഇന്ത്യൻ സ്പിൻ ബോളിംഗിനെ മുന്നിൽ നിന്ന് നയിച്ച ടർബണേറ്റർ 2007 ലെ പ്രഥമ ടി20 ലോകകപ്പും, 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ പ്രധാന താരമായിരുന്നു‌.

2015ലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത് 1998ലും.

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page