
ചാവക്കാട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവതിയെ കഴിഞ്ഞ 7 മാസം മുൻപ് സമൂഹ മാധ്യമമായ ഫേസ് ബുക്കിലുടെ പരിചയപെടുകയും, തുടർന്ന് വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പല ലോഡ്ജ് മുറികളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
ഗുരുവായൂർ സൗത്ത് നടയിൽ സമൂഹമടം, വാകയിൽ മഠം, കൽപക അപ്പാർട്മെന്റിൽ പദ്മനാഭൻ(54) എന്നയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ പദ്മനാഭൻ മുൻപ് വിവാഹം കഴിച്ചത് മറച്ചു വെച്ചാണ് യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞതും, യുവതിയുടെ പക്കൽ നിന്നും പല തവണകളായി സ്വർണം പണയം വെച്ചും, ബാങ്ക് അക്കൗണ്ടിൽ നിന്ന് എട്ടേകാൽ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരികെ നൽകാതെയും കപളിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.
ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സെൽവരാജ് കെ എസ്, എസ്ഐ മാരായ സിനോജ് എസ്, യാസിർ എ എം, ജിഎസ്പിഒ ഗീത എം, സിപിഒ മാരായ പ്രദീപ് ജെ വി , ജയകൃഷ്ണൻ, ബിനിൽ ബാബു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.