
ഗുരുവായൂർഗുരുവായൂർ സ്വദേശിയുടെ ആത്മഹത്യ ; പണം പലിശക്ക് കൊടുത്തവരുടെ വീട്ടിൽ പരിശോധന..: നഗരസഭയില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ടെമ്പിള്‍ സിറ്റി ഡ്രൈനേജ് ആന്റ് ഫുട്പാത്ത് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി.
വ്യാഴാഴ്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് പദ്ധതി നാടിന് സമര്‍പ്പിക്കും. ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിക്കും. ടി.എന്‍ പ്രതാപന് എം.പി മുഖ്യാതിഥിയാകും.
അമൃത് പദ്ധതിയില്‍ 17.38 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴച്ചത്. ഇതിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം നഗരസഭയുമാണ് വഹിക്കുന്നത്.
ആദ്യഘട്ടത്തില്‍ 10 കിലോമീറ്റര്‍ ദൂരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തികരിച്ചത്. ഇന്നര്‍ റിംഗ് റോഡില്‍ 2.3 മീറ്റര്‍ വീതിയില്‍ ഹാന്റ് റെയിലും പോളോടും കൂടിയ കരിങ്കല്ല് വിരിച്ച ഫുട്പാത്ത്, താഴെ ഡ്രൈനേജ് എന്നിവയാണ് നിര്‍മ്മിച്ച്ത്.
ഔട്ടര്‍ റിംഗ് റോഡിലും അവിടെ നിന്ന് ആനക്കോടട്ട വരേയും ഫുട്പാത്തും ഡ്രൈനേജും നിര്‍മ്മിച്ചിട്ടുണ്ട്. നഗരസഭ ചെയര്മാന് എം.കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്സണ്‍ അനിഷ്മ ഷനോജ്, സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ എ.സായിനാഥന്‍, ബിന്ദു അജിത് കുമാര്‍, ഷൈലജ സുധന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.