
സ്വര്‍ണമൊഴുകുന്ന നദി, കഥകളിലല്ല സത്യമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശുദ്ധമായ സ്വര്‍ണ്ണം വഹിച്ചു കൊണ്ടാണ് ജാര്‍ഖണ്ഡിലൂടെ സുബര്‍ണ്ണരേഖ എന്ന നദിയുടെ ഒഴുക്ക്.
ജാര്‍ഖണ്ഡിലെ വനമേഖലയില്‍ നിന്നാരംഭിച്ച് പശ്ചിമബംഗാളിലൂടെ ഒഡീഷയിലെത്തി സമുദ്രത്തിലേക്ക് ചേരുന്ന നദിയാണ് സുബര്‍ണ്ണരേഖ.ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് റാണി ചുവാന്‍ എന്ന ഗ്രാമം. ഈ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് നിന്നാണ് സുബര്‍ണരേഖ ഉത്ഭവിക്കുന്നത്
റാഞ്ചിയിലെ തന്നെ പിസ്ക ഗ്രാമത്തിലാണ് ഈ സ്വര്‍ണ വേര്‍തിരിച്ചെടുക്കല്‍ ആദ്യം തുടങ്ങിയത്. തുടക്കത്തില്‍ നദിയുടെ അടിത്തട്ടിലായിരുന്നു സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് മണല്‍ത്തരികള്‍ക്കിടയിലും സ്വര്‍ണ്ണത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി .
ഈ മേഖലയിലെ ഗോത്രവര്‍ഗക്കാരാണ് ചെറിയ അളവില്‍ ഈ മേഖലയില്‍ നിന്ന് സംസ്കരണം നടത്തി സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നു. ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇതില്‍ വൈദഗ്ധ്യം നേടിയവരുമുണ്ട്.
മണ്‍സൂണ്‍ സമയത്തൊഴികെ മറ്റെല്ലാ സമയത്തും ഇത്തരത്തില്‍ സ്വര്‍ണസംസ്ക്കരണം ഗോത്രവര്‍ഗക്കാര്‍ നടത്താറുണ്ട്. മണല്ത്തരികള്ക്കിടയില് നിന്ന് കണ്ടെത്തുന്ന ഈ സ്വര്‍ണത്തരികള്‍ക്ക് അരിമണിയുടെ അത്ര തന്നെയോ അതില്‍ കുറവോ ആയിരിക്കും വലുപ്പമുണ്ടാകുക.
ഈ നദിയുടെ കൈവഴിയായ കര്കരിയുടെ മണല്ശേഖരത്തിലും സ്വര്‍ണത്തരികള്‍ വലിയ അളവില്‍ കണ്ടെത്താന്‍ സാധിക്കും. ലോകത്തിലെ തന്നെ അത്യപൂര്‍വ പ്രതിഭാസമാണിത്. എന്നാല്‍ വലിയ തോതിലുള്ള ഖനനമോ സംസ്ക്കരണോ ഒന്നും തന്നെ സുബര്‍ണരേഖയിലെ സ്വര്‍ണത്തിന്റെ കാര്യത്തില്‍ നടന്നിട്ടില്ല.