കൃഷി നശിച്ച കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും; മന്ത്രി പി.പ്രസാദ്.

Spread the love

ചേർപ്പ് പാടശേഖരങ്ങളിൽ ബാക്ടീരിയ ബാധിച്ചതുമൂലം കൃഷിനശിച്ച കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

500 ഏക്കറിൽ 300 ഏക്കറിലും കൊയ്ത്തിനു തയ്യാറെടുക്കുന്ന നെല്ലുകളിൽ ബാക്ടീരിയ ബാധിച്ച പാറളം, ചാഴൂർ സംയുക്ത കോൾപ്പടവിലെ പള്ളിപ്പുറം കോൾപ്പടവിൽ റവന്യൂമന്ത്രി കെ രാജൻ, സി സി മുകുന്ദൻ എം എൽ എ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർക്കൊപ്പം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രദേശത്തെ കേടുവന്ന നെല്ല് മന്ത്രി പരിശോധിച്ചു. മേഖലയിൽ കൃഷിനാശം സംഭവിച്ച കാര്യം സി.സി. മുകുന്ദൻ എം.എൽ.എ., ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ എന്നിവർ മന്ത്രിമാരെ നേരിൽ കണ്ട് അറിയിച്ചിരുന്നു.

തുടർന്ന് രോഗം ബാധിച്ച പടവുകളിൽ കൃഷിവകുപ്പ് നിർദേശിച്ചപ്രകാരമുള്ള മരുന്ന് പ്രയോഗവും തുടങ്ങിയെന്നും അതിനു ശേഷം രോഗബാധ കുറഞ്ഞു വരുന്നതായും മന്ത്രി ധരിപ്പിച്ചു.

കർഷകരുടെ പ്രശ്നങ്ങൾ ഏറെ വലുതാണ്. പ്രതീക്ഷിക്കാത്ത കാലാവസ്ഥ വ്യതിയാനമാണ് സംഭവിച്ചത്. എന്നാൽ അതിനെ പ്രതിരോധിക്കാൻ കുറച്ചൊക്കെ സാധിച്ചതായും കൃഷിമന്ത്രി വ്യക്തമാക്കി.

കർഷകരുടെ പ്രശ്നങ്ങൾ ആർജവപൂർവ്വം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരും. എല്ലാ കർഷകരെയും കൂട്ടിച്ചേർത്ത് ജില്ലാ കൃഷി പ്രിൻസിപ്പൽ, കാർഷിക സർവകലാശാല മേധാവികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ 13 ന് ഓൺലൈൻ പരിശീലനം നടത്തും.

കൂടാതെ പാടശേഖരങ്ങളിൽ നെല്ലിനു കേടു സംഭവിക്കാതിരിക്കാനുള്ള പ്രത്യേക മാർഗനിർദ്ദേശവും നൽകിക്കഴിഞ്ഞതായും കൃഷിമന്ത്രി അറിയിച്ചു. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമം ഊർജിതപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി വി ജയശ്രീ, കാർഷിക സർവകലാശാല ഡയക്ടർ റിസർച്ച് മധു സുബ്രഹ്മണ്യൻ,

ഡെപ്യൂട്ടി ഡയറക്ടർ വാട്ടർ മാനേജ്മെൻ്റ് വി സന്ധ്യ, കോൾ ഡവലപ്മെന്റ് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ടി പി ബൈജു,
ഡോ. സൈനമോൾ കുര്യൻ, ഡോ. രഞ്ജിത്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിവൻസി, മറ്റ് കൃഷിവകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page