
ഏങ്ങണ്ടിയൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു.
കാൽനട യാത്രികനായ ഏങ്ങണ്ടിയൂർ സ്വദേശി ചക്കൻ ഹൗസ് പ്രകാശൻ(47), ബൈക്ക് യാത്രികരായ വെന്മേനാട് സ്വദേശികളായ പുളിക്കൽ ഹൗസ് ഇംതിയാസ്(26), ശാമിൽ(18) എന്നിവർക്കാണ് പരിക്കേറ്റത്.
ഏങ്ങണ്ടിയൂർ ഷാപ്പുപടിയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രകാശനെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും വീണാണ് രണ്ട് പേർക്ക് പരിക്കേറ്റത്. ഇന്ന് രാത്രി 8:15 ഓടെയാണ് അപകടം.
അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെയും നാസ് കെയർ ആംബുലൻസ് പ്രവർത്തകർ ചേറ്റുവ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാൽ നട യാത്രികന്റെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.