
വാടാനപ്പള്ളി: ദേശീയപാതയിൽ സൈക്കിളിൽ നിന്നും വീണ് ഒരാൾക്ക് പരിക്കേറ്റു.
വാടാനപ്പള്ളി സ്വദേശി മച്ചിങ്ങൽ വീട്ടിൽ അമ്പാടി(50)ക്കാണ് പരിക്കേറ്റത്.
ഇന്ന് രാത്രി 7:30 നായിരുന്നു അപകടം. സൈക്കിളിൽ നിന്നും നിയന്ത്രണം വിട്ട് റോഡിൽ തലയടിച്ചു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.