രുചിഭേദങ്ങളിൽ സംരംഭകത്വമുറപ്പിച്ചു വ്യവസായ വകുപ്പിന്റെ ‘പുതു റസിപ്പി’.

Spread the love

ഭക്ഷ്യ വിഭവങ്ങളിൽ വൈവിദ്ധ്യം തേടുന്നവരിലെ സംരംഭകത്വ അഭിരുചി പ്രോത്സാഹിപ്പിക്കാൻ ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച പരിശീലന പരിപാടി വിഭവ സമൃദ്ധമായി സമാപിച്ചു.


പരിശീലനത്തിന്റെ സമാപന ചടങ്ങിൽ പരിശീലനാർത്ഥികൾ തയ്യാറാക്കിയ ഭക്ഷ്യോൽപന്നങ്ങളുടെ പ്രദർശനവും അരങ്ങേറി.

അഗ്രോ ഫുഡ്‌ വിഭവ നിർമ്മാണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ 20 ദിവസത്തെ ടെക്നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമാണ് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ചത്.

കേരളത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ വൈവിദ്ധ്യം കണ്ടെത്താനും ക്ലാസിൽ പരിശീലനം നൽകി. ബേക്കറി ഉൽപ്പന്ന നിർമ്മാണ മേഖലയിൽ പുതിയ അറിവുകൾ നേടി 27 പഠിതാക്കളാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ പരിശീലനം പൂർത്തിയാക്കിയത്.

യുവസംരംഭകർക്ക് ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിൽ
മാനേജ്മെന്റ് വൈദഗ്ദ്ധ്യവും നൂതന സാങ്കേതിക വിദ്യകളും പകർന്നു നൽകുന്നതിനോടൊപ്പം, അവരെ പ്രായോഗികതലത്തിൽ പ്രാപ്തരാക്കാനും പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നു.

ജില്ലാ വ്യവസായ കേന്ദ്രം ജോയിൻ ഡയറക്ടർ ഡോ.കെ എസ് കൃപകുമാറിന്റെ ഏകോപനത്തിൽ ആയിരുന്നു പരിശീലനം.

‘ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ‘സ്റ്റാർട്ട് ആന്റ് ഇംപ്രൂവ് യുവർ ബിസിനസ്’ എന്ന മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമിനൊപ്പം ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലുള്ള പ്രായോഗിക ക്ലാസുകളും ഉൾപ്പെടുത്തിയായിരുന്നു പരിശീലനം.

നവംബർ 10ന് ആരംഭിച്ച പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത്.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ സർട്ടിഫൈഡ് പരിശീലകൻ ഐസക് സിംഗിന്റെ നേതൃത്വത്തിലായിരുന്നു മാനേജ്മെന്റ് രംഗത്തെ ക്ലാസുകൾ.


ബേക്കറി വിഭവ നിർമ്മാണത്തിലെ നൈപുണ്യ വികസനത്തിന് ക്ലാസുകൾ നൽകിയത് ‘ഏക് സാത്’ എന്ന ട്രെയിനിങ് ഏജൻസിയാണ്.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page