ഒരുമനയൂർ:മുത്തമ്മാവ് മാങ്ങോട്ട് സ്കൂളിനടുത്ത് സ്കൂട്ടറിന് പിറകിൽ ബൈക്കിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു.
മുത്തന്മാവ് പാറാട്ട് വീട്ടിൽ സുഹൈൽ(19),പാലയൂർ സ്വദേശി സഫ്വാൻ(20) എന്നിവർക്കാണ് പരിക്കേറ്റത്.
വൈകീട്ട് 4:25ഓടെയാണ് അപകടം. പരിക്കേറ്റവരെ ടോട്ടൽ കെയർ പ്രവർത്തകർ മുതുവട്ടൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്ക് സാരമായി പരിക്കേറ്റ സുഹൈലിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ടോട്ടൽ കെയർ പ്രവർത്തകർ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.