ചുരുളിയുടെ ചുരുൾ അഴിയുമ്പോൾ..

Spread the love

✍️ ശ്രീരാഗ് അശോക് ✍️

ലിജോ ജോസ് പെല്ലിശേരിയുടെ മാസ്റ്റർ ക്രാഫ്റ്റ് വീണ്ടും ഊട്ടിയിറപ്പിക്കുന്ന ഗംഭീര സിനിമയാണ് ചുരുളി. സെൻസിബിലിറ്റിയുടെ ഏറ്റക്കുറച്ചിലിൽ ഓരോ പ്രേക്ഷകനും വ്യത്യസ്ത രീതിയിൽ ആയിരിക്കും സിനിമ അനുഭവപ്പെടുക. ഒരു തരത്തിലുള്ള സ്പൂൺ ഫീഡിങ്ങും ഇല്ലാത്തതുകൊണ്ട് തന്നെ ഭൂരിപക്ഷത്തിനും ദഹിക്കണം എന്നില്ല. നല്ല പച്ചത്തെറിയാണ് സിനിമ മുഴുവൻ. ഹോളിവുഡിലെ ക്ലാസ്സിക്കുകൾ എടുത്ത് പരിശോധിച്ച് നോക്കിയാൽ ഫൗൾ ലാംഗ്വേജ്സ്‌ വളരെ നോർമലിസ് ആയി ഉപയോഗിച്ചതായി കാണാം. അതുകൊണ്ട് തന്നെ സിനിമ ആവശ്യപെടുന്നത് എന്തോ അതുമാത്രമേ ഉൾപെടുത്തിയിട്ടുള്ളു.

മലയാള സിനിമയ്ക്ക് ഇന്റർനാഷണൽ അപ്പീൽ നൽകാൻ ലിജോ ജോസിനോളം മറ്റാരും നിലവിൽ ഇൻഡസ്ട്രിയിൽ ഇല്ല എന്ന് തന്നെ പറയേണ്ടിവരും. ഒരു പാലത്തിന്റെ അപ്പുറവും ഇപ്പുറവുമുള്ള ഒരു ജനതയുടെ സംസ്കാരം ഒട്ടും കലർപില്ലാതെ അവതരിപ്പിക്കുകയാണ് ഈ സിനിമയിൽ. civilized എന്ന് സ്വയം പ്രഖ്യാപിച്ചു നാട്ടിൽ ജീവിക്കുന്ന മനുഷ്യർ എത്രമാത്രം ഹിപ്പോക്രിറ്റുകൾ ആണെന്ന് കഥയിൽ ഉടനീളം പറയാതെ പറയുന്നു. മനസ്സ് കൊണ്ടെങ്കിലും ഒരാളെ കൊല്ലാതെയും ബലാത്സംഗം ചെയ്യാതെയും ആരെങ്കിലും ഈ ഭൂമിയിൽ ഉണ്ടാവുമോ എന്ന ചോദ്യം അവിടെ പ്രസക്തമാവുന്നു.

ടൈം ട്രാവൽ, ടൈം ലൂപ്, alien invasion എന്നിങ്ങനെയുള്ള കോൺസെപ്റ്റ്സ് സൂക്ഷമ പരിശോധനയിൽ സിനിമയിൽ ഉള്ളതായി മനസിലാക്കാം. മനുഷ്യന്റെ ഉള്ളിലുള്ള മൃഗത്തെയാണ് ജെല്ലിക്കെട്ടിൽ കാണിച്ചതെങ്കിൽ മനുഷ്യന്റെ ഏറ്റവും raw ആയ വികാരങ്ങളെ തുറന്നുകാട്ടുകയാണ് ചുരുളിയിലൂടെ. സ്ഥലത്തിനും സാഹചര്യത്തിനും അതീതമായി കള്ളുകുടിച്ചും, ഭക്ഷണം കഴിച്ചും, വെട്ടയാടിയും, തെറിവിളിച്ചും, സെക്സ് ചെയ്തും അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ അവരുടെ സ്വർഗമാണ് അവിടം.

വിനോയ് തോമസിന്റെ കളിഗമിനാരിലെ കുറ്റവാളികൾ എന്ന ചെറുകഥയുടെ adaptation ആണ് ഈ സിനിമ. വസ്ത്രധാരണവും, ഭൂപ്രകൃതിയും, ഭക്ഷണ ശൈലിയും കൊണ്ട് വ്യത്യസ്ത സൃഷ്ടിക്കുക എന്ന ക്ലിഷേ പൊളിച്ചെഴുതുകയാണ് തെറികലർന്ന ഭാഷയിലൂടെ. സിനിമ കണ്ടു കഴിഞ്ഞാൽ ഒരു ചുരുളിയിൽ വീണതായി പ്രേക്ഷകന് അനുഭവപ്പെട്ടേക്കാം. ചുരുളി തീർച്ചയായും പുനർവായന ആവശ്യപ്പെടുന്ന ഒന്നാണ്. കപടസദാചാര ബോധത്തെ അഴിച്ചുവച്ച് മുൻധാരണയില്ലാതെ സമീപിച്ചാൽ ഇടകാലത്തെ ഏറ്റവും മികച്ച സിനിമ അനുഭവം ആസ്വദിക്കാം..

Related Posts

ആമസോണിൽ ഒരു ബക്കറ്റിന്റെ വില 35,000 രൂപ; ഞെട്ടി ഉപഭോക്താക്കൾ

Spread the love

ബക്കറ്റ് വാങ്ങാൻ ഇഎംഐ സൗകര്യം കമ്പനി ഒരുക്കിയത് നല്ല കാര്യമായെന്നാണ് പലരുടെയും അഭിപ്രായം.

കാർ ലേലം പോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും ഉയർന്ന കാർ ലേലമെന്ന് അവകാശ വാദം.

Spread the love

ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമായി മാറിയിരിക്കുകയാണ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ .

തൃശൂരിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ; ആശങ്കയോടെ കോൺഗ്രസ്.

Spread the love

കൂടാതെ ഐ ഗ്രൂപ്പ് നേതാവും ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിയുമായ അനിൽ പൊറ്റേക്കാട്,

കേരള സംസ്ഥാന കൂഡോ  ചാമ്പ്യൻഷിപ്പ്; തൃശൂരിനു മികച്ച നേട്ടം.

Spread the love

തൃശൂർ കൂഡോ അസോസിയേഷൻ പ്രസിഡന്റും മുഖ്യ പരിശീലകനും കൂടിയായ അനു വടക്കന്റെ നേതൃതത്തിലാണ് തൃശൂരിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചത്.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

‘ഥാർ’ വിവാദം; ജീപ്പ് പുനർ ലേലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അമൽ.

Spread the love

ദേവസ്വത്തിന്റേത് പക്ഷപാതപരമായ തീരുമാനമാണ്. വിഷയത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടർ നടപടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

You cannot copy content of this page