നിലവിളക്ക് വേണ്ട,വേദിയിൽ ഷൂ അഴിക്കില്ല; താലി അഴിച്ച് നല്‍കി വധു. അതേ വേദിയിൽ വീണ്ടും താലി കെട്ട്.

Spread the love

വരന്റെ ചില തീരുമാനങ്ങൾ വിവാഹ ദിവസം തന്നെ ബന്ധം മോചിപ്പിക്കാന്‍ കാരണമായി. എന്നാൽ ആ വേദിയിൽ തന്നെ വീണ്ടും താലികെട്ട് നടക്കുകയും ചെയ്തു.

കൊല്ലം കടയ്ക്കലിലാണ് കൌതുകകരമായ സംഭവങ്ങള്‍ നടന്നത്. കടയ്ക്കൽ ആൽത്തറമുട് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹമാണ് തര്‍ക്കത്തിലും പിന്നീട് വധു മറ്റൊരാളെ വിവാഹം ചെയ്യുന്നതടക്കമുള്ള സംഭവങ്ങളിലേക്ക് എത്തിയത്.

വിവാഹ വേദിയിൽ നിലവിളക്ക് തെളിക്കേണ്ടെന്നും വേദിയില്‍ കയറാനായി ഷൂസ് അഴിക്കാന്‍ പറ്റില്ലെന്നുമുള്ള വരന്റെ വാശിയേറിയ തീരുമാനമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

ആൽത്തറമുട് സ്വദേശിയായ പെൺകുട്ടിയും കിളിമാന്നൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള വിവാഹവേദിയാണ് വിചിത്രസംഭവങ്ങള്‍ അരങ്ങേറിയത്.

ആദ്യം വരന്റെ വാശിക്ക് വഴങ്ങിയ വധുവിന്റെ വീട്ടുകാര്‍ വേദിക്ക് പുറത്ത് വച്ച് വിവാഹം നടത്തി. താലികെട്ട് കഴിഞ്ഞ് മടങ്ങുമ്പോഴേയ്ക്കും സംഭവം വീണ്ടും തര്‍ക്കവിഷയമായി.

വരനുമായി ഉണ്ടായ തര്‍ക്കം വീട്ടുകാര്‍ ഏറ്റെടുത്തു. തർക്കം മൂർച്ഛിച്ചതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി.

പിന്നാലെ ബന്ധുക്കള്‍ പറഞ്ഞതനുസരിച്ച് പെണ്‍കുട്ടി കെട്ടിയ താലി അഴിച്ചെടുത്ത് നൽകുകയും ചെയ്തു.

എന്നാൽ ഇതിനിടെ വിവാഹം മുടങ്ങിയതിന് ബദലായി ബന്ധുവായ യുവാവ് പെൺകുട്ടിയെ ഇതേ വേദിയിൽ വച്ച് വിവാഹം ചെയ്യുകയും ചെയ്തു.

Related Posts

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും,5 മക്കളുണ്ട്; ദവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത്..

Spread the love

ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്.

പിസി ജോർജ് ആശുപത്രിയിൽ..

Spread the love

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page