കട്ടപ്പന: മൂന്നു വര്‍ഷമായി ഉപ്പുതറ വളകോട് ടൗണില്‍ ചികിത്സ നടത്തി വരുകയായിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍.
അലോപ്പതി, ആയുര്‍വേദ, സിദ്ധ ചികിത്സകളാണ് നടത്തിയിരുന്നത്. ആവശ്യക്കാര്‍ക്ക് ഏതു വിഭാഗത്തിലെ ചികിത്സയാണോ വേണ്ടത് അത് നല്‍കും
തമിഴ്നാട് ചെറുപ്പാലൂര്‍ മണ്‍വിള സ്വദേശി ഹിലോറീസ് കോട്ടേജില്‍ ടി.
രാജേന്ദ്രദാസിനെയാണ് (52) പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉപ്പുതറ സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തെന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
വളകോട്ടില്‍ രണ്ടിടത്തായാണ് ഈ പത്താം തരം വിദ്യാഭ്യാസ യോഗ്യതയുള്ള വ്യാജ ഡോക്ടർ ചികിത്സ നടത്തിയിരുന്നത്.
പരിശോധനയില്‍ അലോപ്പതി ഗുളികകള്‍, ഓയില്മെന്റുകള്, സിറപ്പുകള്‍, സിറിഞ്ച്, സൂചി എന്നിവ കണ്ടെത്തി. മുറിവ് തുന്നിക്കെട്ടലും കുത്തിവെപ്പുമെല്ലാം ഇവിടെ നടത്തിയിരുന്നതായി രാജേന്ദ്രദാസ് പൊലീസിനോട് സമ്മതിച്ചു.
സി.ഐ ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.