ഐഎസ്എൽ: ആദ്യ ജയത്തിനായി ബ്ലാസ്റ്റേഴ്സും നോർത്തീസ്റ്റും ഇന്നിറങ്ങും

Spread the love

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരം. നോർത്തീസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. രാത്രി 7.30ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. തങ്ങളുടെ ആദ്യ മത്സരം പരാജയപ്പെട്ടതിനാൽ ജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുക. ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് നാലിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ സമാനമായ സ്കോറിൽ നോർത്തീസ്റ്റിനെ ബെംഗളൂരു എഫ്സി കീഴടക്കി.

അവസാന 9 മത്സരങ്ങളിൽ ജയമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. നാല് മത്സരങ്ങളിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് അഞ്ച് മത്സരങ്ങളിൽ സമനില പാലിച്ചു. ഈ വർഷാരംഭത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ നേടിയതാണ് ബ്ലാസ്റ്റേഴ്സിൻ്റെ അവസാന ജയം. വിജയവഴിയിലേക്ക് തിരികെ എത്തുക എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്സിൻ്റെ ലക്ഷ്യം. പ്രീസീസൺ പോരാട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് ആ ഫോം തുടരാനാവും ലക്ഷ്യമിടുക. എടികെയ്ക്കെതിരെ ഭേദപ്പെട്ട് കളിച്ചെങ്കിലും പ്രതിരോധവും ഗോളിയും മോശം പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സിനു തിരിച്ചടി ആവുകയായിരുന്നു. ആദ്യ മത്സരത്തിൽ പരുക്കേറ്റ രാഹുൽ കെപി ഇന്ന് കളിക്കില്ല. പകരം വിൻസി ബരെറ്റോയോ പ്രശാന്തോ ഫൈനൽ ഇലവനിൽ കളിക്കും.

നോർത്തീസ്റ്റിനെതിരെ അവസാനം കളിച്ച ആറ് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനു വിജയിക്കാനായില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. രണ്ട് തോൽവിയും നാല് സമനിലയുമാണ് ഈ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. ഈ കണക്കുകളെയൊക്കെ ബ്ലാസ്റ്റേഴ്സിനു മറികടക്കേണ്ടതുണ്ട്. അഡ്രിയാൻ ലൂണ, സഹൽ, രാഹുൽ, പെരേര ഡിയാസ് തുടങ്ങിയവർ ആദ്യ മത്സരത്തിൽ തിളങ്ങിയപ്പോൾ ബിജോയ്, ആൽബീനോ ഗോമസ് എന്നിവർ നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ നിന്ന് ചില മാറ്റങ്ങൾ ഈ കളിയിൽ പ്രതീക്ഷിക്കാമെന്നാണ് കരുതപ്പെടുന്നത്.

Related Posts

കാർ ലേലം പോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും ഉയർന്ന കാർ ലേലമെന്ന് അവകാശ വാദം.

Spread the love

ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമായി മാറിയിരിക്കുകയാണ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ .

കേരള സംസ്ഥാന കൂഡോ  ചാമ്പ്യൻഷിപ്പ്; തൃശൂരിനു മികച്ച നേട്ടം.

Spread the love

തൃശൂർ കൂഡോ അസോസിയേഷൻ പ്രസിഡന്റും മുഖ്യ പരിശീലകനും കൂടിയായ അനു വടക്കന്റെ നേതൃതത്തിലാണ് തൃശൂരിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചില്ല;പ്രതിഷേധം ശക്തം

Spread the love

ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ അറിയാത്തവര്‍ പോലും ഇതിനേക്കാള്‍ നന്നായി ടീം തിരഞ്ഞെടുക്കുമെന്നും ആരാധകര്‍ പറയു

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

മുംബൈ ഇന്ത്യൻസിന്റെ തോൽവിക്കിടയിലും നേട്ടം കൊയ്തു ജസ്പ്രിത് ബുമ്ര..

Spread the love

ടി20 ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മുംബൈ താരം

Leave a Reply

You cannot copy content of this page