ഖത്തർ ലോകകപ്പിലേക്ക് പോർച്ചുഗലോ ഇറ്റലിയോ?

Spread the love

സൂറിച്ച്: 2022 ഖത്തല്‍ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിക്കാന്‍ യൂറോപ്പില്‍ നിന്നുള്ള പ്ലേ ഓഫ് മത്സരക്രമം തീരുമാനമായി. പാത്ത് സിയിലെ പ്ലേ ഓഫ് സെമി ഫൈനലില്‍ പോർച്ചുഗൽ തുര്‍ക്കിയെയും ഇറ്റലി നോര്‍ത്ത് മാസിഡോണിയെയുമാണ് നേരിടുക. ഈ മത്സരങ്ങളിലെലെ വിജയികള്‍ ലോകകപ്പ് യോഗ്യതക്കായുള്ള പ്ലേ ഓഫ് ഫൈനലിൽ കളിക്കും. അതായത്, വരാനിരിക്കുന്ന പ്ലേ ഓഫ് ഫൈനലില്‍ ഇറ്റലിയും പോര്‍ച്ചുഗലും പരസ്പരം പോരാടേണ്ടിവരും.

W3Schools.com


യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയോ അല്ലെങ്കിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലോ, ഇതിൽ ഏതെങ്കിലും ഒരു ടീം ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടും. പോര്‍ച്ചുഗലിനെതിരെ പ്ലേ ഓഫ് ഫൈനല്‍ കളിക്കേണ്ടിവരുന്ന സാഹചര്യം ആഗ്രഹിച്ചിരുന്നില്ലെന്ന് ഇറ്റാലിയന്‍ പരിശീലകന്‍ റോബര്‍ട്ടോ മാന്‍ചീനി പറഞ്ഞു. പോര്‍ച്ചുഗലും ഇറ്റലിക്കെതിരെ പ്ലേ ഓഫ് കളിക്കേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരിക്കില്ലെന്നും മാന്‍ചീനി കൂട്ടിച്ചേർത്തു.

സ്വിറ്റ്സര്‍ലന്‍ഡിന് പിന്നില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായതോടെയാണ് ഇറ്റലിക്ക് പ്ലേ ഓഫ് കളിക്കേണ്ട സാഹചര്യമുണ്ടായത്. പോര്‍ച്ചുഗലാകട്ടെ യോഗ്യതാ പോരാട്ടത്തിലെ അവസാന മത്സരത്തില്‍ സെര്‍ബിയയോട് പരാജയപ്പെട്ടതോടെയാണ് പ്ലേ ഓഫ് കളിക്കേണ്ട അവസ്ഥ വന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പിനായുള്ള ആരാധകരുടെ പ്രതീക്ഷ നിരാശയാക്കുന്നതാണ് പുറത്ത് വന്ന പ്ലേ ഓഫ് പട്ടിക.

മറ്റ് പ്ലേ ഓഫ് സെമി ഫൈനല്‍ മത്സരങ്ങളിൽ വെയില്‍സും ഓസ്ട്രിയയും തമ്മിൽ ഏറ്റുമുട്ടും. സ്കോട്‌ലന്‍ഡും യുക്രൈനും തമ്മിലുള്ള പോരാട്ടത്തിലെ വിജയികൾ പ്ലേ ഓഫ് ഫൈനലില്‍ ഓസ്ട്രിയേയോ വെയിൽസിനെയോ നേരിടും. പാത്ത് ബിയില്‍ റഷ്യ-പോളണ്ട്, സ്വീഡന്‍-ചെക്കന്‍ റിപ്പബ്ലിക് വിജയികള്‍  പ്ലേ ഓഫ് ഫൈനലിൽ കളിക്കും.

About Post Author

Related Posts

ലോകത്ത് എവിടെ കളി നടന്നാലും, അവിടെ സഞ്ജു ഫാൻസ് കാണും ; സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ ഇളകിമറിഞ്ഞ് സ്റ്റേഡിയം..

Spread the love

വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യിലും ടോസ് സമയത്ത് രോഹിത് ശര്‍മ്മ, സഞ്ജു കളിക്കുന്ന കാര്യം അറിയിച്ചപ്പോഴും ഗാലറി ഇളകിമറിഞ്ഞു. സഞ്ജു… സഞ്ജു… വിളികളോടെയായിരുന്നു ഫ്ലോറിഡയില്‍ ആരാധകരുടെ ആഘോഷം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരം ഇന്ന് മുതൽ ; മത്സരം കാണാനുള്ള വഴികൾ നോക്കാം..

Spread the love

ക്രിസ്റ്റൽ പാലസിന്‍റെ തട്ടകമായ ലണ്ടനിലെ സെല്‍ഹേഴ്സ്റ്റ് പാര്‍ക്കിൽ ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30നാണ് മത്സരം ആരംഭിക്കുക.

റൊണാൾഡോക്കെതിരെ രൂക്ഷ വിമർശനം..

Spread the love

റൊണാള്‍ഡോയുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ടെന്‍ ഹാഗ് വ്യക്തമാക്കി.

വൻ പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ; ഇനി കളി മാറും..

Spread the love

ആരാധകർ കാത്തിരുന്ന പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ഫുട്ബോള്‍ ടീമും ഉണ്ടാകും എന്നതാണ് പുതിയ പ്രഖ്യാപനം

വെള്ളി മെഡൽ ; ചരിത്ര ജയം നേടി നീരജ് ചോപ്ര..

Spread the love

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍. ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

ലൂണ തുടരും ; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വസിക്കാം..

Spread the love

മധ്യനിര താരം അഡ്രിയാൻ ലൂണയുമായുള്ള കരാർ രണ്ട് വർഷത്തേക്ക്‌ കൂടി ബ്ലാസ്റ്റേഴ്സ് നീട്ടി. നേരത്തേ രണ്ട്‌ വർഷത്തെ കരാറിലാണ്‌ ഉറുഗ്വേൻ അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയത്. പുതിയ കരാർ പ്രകാരം 2024 വരെ അദ്ദേഹം ക്ലബ്ബിൽ തുടരും.

Leave a Reply

You cannot copy content of this page