പത്തനംതിട്ട,കോട്ടയം, ജില്ലകളിൽ ഉരുൾപൊട്ടൽ കൊല്ലത്ത് മലവെള്ളപ്പാച്ചിൽ

Spread the love

കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടൽ. എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. രണ്ട് വീടുകൾ തകർന്നു. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി . ബൈപ്പാസ് റോഡും തകർന്നു.

പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു.
ഒരു പ്രായമായ സ്ത്രീ ഉൾപ്പെടെ 7 പേരെ രക്ഷപ്പെടുത്തി. ജോസിന്റെ വീട്ടിന്റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകർന്നു.

രാത്രി 11 മണിയോടെയാണ് മഴ തുടങ്ങിയത്. 5 മണി വരെ ഒരേ രീതിയിൽ മഴ തുടർന്നു. പുലർച്ചെ രണ്ടരക്ക് ആണ് ഉരുൾപൊട്ടൽ ഉണ്ടായത്.
4 മണിയോടെ അഗ്ന രക്ഷാസേന എത്തി. വീടുകളാകെ ചെളി നിറഞ്ഞ അവസ്ഥയിൽ ആണിപ്പോൾ.

ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്തും വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും സംശയം ഉണ്ട്. നാലു വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരേയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്

കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആളപായമില്ല

W3Schools.com

About Post Author

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page