
തിരുവനന്തപുരം: 2021ലെ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരത്തിന് ഇവരെ തെരഞ്ഞെടുത്തത്.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പാർശ്വവൽകൃത ജീവിതങ്ങൾ ശക്തമായി അവതരിപ്പിക്കുന്നതാണ് വത്സലയുടെ കൃതികളെന്ന് പുരസ്കാരനിർണയ സമിതി വിലയിരുത്തി.