പാലക്കാട്: ആനക്കൊമ്പുകളുമായി കോയമ്പത്തൂർ സ്വദേശികളടക്കം മൂന്നംഗ സംഘം പിടിയിൽ.
കോയമ്പത്തൂർ സ്വദേശികളായ കറുപ്പുസ്വാമി, റഹ്മത്തുള്ള, പാലക്കാട് കൽമണ്ഡപം സ്വദേശി ഫൈസൽ എന്നിവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഇവരിൽ നിന്ന് 2 കൊമ്പുകൾ പിടികൂടി. ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടാനായത്.
കൽമണ്ഡപത്ത് വെച്ച് ആനക്കൊമ്പ് വിൽക്കാനായിരുന്നു സംഘത്തിന്റെ നീക്കം.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.