
ജയ്പുര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം നിരവധി മികച്ച മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായിരുന്നു.
ഇതില്‍ തന്നെ കാണികളുടെയെല്ലാം ശ്രദ്ധയാകര്‍ഷിച്ചത് മാര്ട്ടിന് ഗുപ്റ്റിലും ദീപക് ചാഹറും തമ്മില്‍ 18-ാം ഓവറില്‍ നടന്ന ഒരു പോരാട്ടമായിരുന്നു.
18-ാം ഓവര്‍ എറിയാനെത്തിയ ചാഹറിനെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് ഗുപ്റ്റില്‍ വരവേറ്റത്. സിക്സടിച്ച ശേഷം പന്തുപോയ ഭാഗത്തേക്ക് നോക്കാതെ ഗുപ്റ്റില്‍ ചാഹറിനു നേരെ രൂക്ഷമായി നോക്കുകയായിരുന്നു. ഈ നോട്ടം ടിവി ക്യാമറകള്‍ ആവര്‍ത്തിച്ച് കാണിച്ചുകൊണ്ടിരുന്നു.
എന്നാല്‍ തൊട്ടടുത്ത പന്തിലായിരുന്നു ട്വിസ്റ്റ്. രണ്ടാം പന്തില്‍ ഗുപ്റ്റിലിനെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ചാഹര്‍ പകരം വീട്ടി. വിക്കറ്റെടുത്ത ശേഷം ഗുപ്റ്റിലിനു നേരെയുള്ള ചാഹറിന്റെ നോട്ടം വൈറലാകുകയും ചെയ്തു. ഈ നോട്ടം ഒരു ലക്ഷം രൂപയാണ് ചാഹറിന്റെ പോക്കറ്റിലെത്തിച്ചത്. മത്സരത്തിലെ മികച്ച നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത് ചാഹറിന്റെ ഈ നോട്ടമായിരുന്നു. ഇതിന് ഒരു ലക്ഷം രൂപ സമ്മാനമായി ചാഹറിന് ലഭിക്കുകയും ചെയ്തു.