ബിഎസ്എൻഎൽ:ഇതുവരെ ഒരു ടെലികോം കമ്പനിയും നൽകാത്ത ഓഫർ,ഇനി പരിധിയില്ലാത്ത ലാഭം

Spread the love

മികച്ച ഡാറ്റാ പ്ലാനുകൾ തിരഞ്ഞ് ഇനി എവിടേയും പോകേണ്ട. ആകർഷകമായ നിരവധി പ്ളാനുകളുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് രംഗത്ത്. പുതിയ വരിക്കാരെ ആകർഷിക്കുകയും നിലവിലെ വരിക്കാരെ പിടിച്ചുനിർത്തുകയും ആണ് ലക്ഷ്യം. ഇതുവരെ ഒരു ടെലികോം കമ്പനിയും നൽകാത്ത ഓഫറാണ് ബിഎസ്എന്‍എൽ നൽകുന്നത്. കേവലം 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാൻ കേരളത്തിലും ലഭ്യമാണ്.

W3Schools.com


ബിഎസ്എന്‍എല്ലിന്റെ ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആണിത്. 30 എംബിപിഎസ് സ്പീഡുള്ള കണക്ഷന് പ്രതിമാസം 399 രൂപയാണ് നല്‍കേണ്ടത്. പ്ലാൻ പ്രകാരം 30 ദിവസത്തേക്ക് 1000 ജിബി ഡേറ്റ ലഭിക്കും. അതേസമയം, ഈ പ്ലാന്‍ 90 ദിവസത്തേക്ക് ആണ് ലഭിക്കുക. അതു കഴിഞ്ഞാല്‍ പ്രതിമാസം 499 രൂപ നല്‍കേണ്ട പ്ലാനിലേക്കു മാറേണ്ടിവരും.


1000 ജിബി ഡേറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ വേഗം 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിൽ അധിക ചെലവില്ലാതെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. കൂടാതെ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്ലാനിനായി പണമടയ്ക്കുമ്പോൾ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 2 ശതമാനം റിവാർഡ് പോയിന്റ് ബോണസ് ലഭിക്കും. 399 രൂപ പ്ലാൻ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ലഭ്യമാകുക. തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ പ്ലാൻ ലഭ്യമാണെന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.


ബിഎസ്എൻഎല്ലിന്റെ എൻട്രി ലെവൽ ഫൈബർ ബ്രോഡ്‌ബാൻഡ് പാക്കേജും അടിസ്ഥാന ഫൈബർ പ്ലാനും കൂടാതെ മറ്റ് ചില ബ്രോഡ്‌ബാൻഡ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 749 രൂപയുടെ ഭാരത് ഫൈബർ സൂപ്പർസ്റ്റാർ പ്രീമിയം 1 പ്ലാനിൽ 100 എംബിപിഎസ് ഡൗൺലോഡ് വേഗത്തിൽ 100 ജിബി ഡേറ്റ ഉപയോഗിക്കാം. പരിധി കഴിഞ്ഞാൽ വേഗം 5 എംബിപിഎസായി കുറയും.


449 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബേസിക് പാക്കേജിൽ 30 എംബിപിഎസ് ഡൗൺലോഡ് വേഗവും 3.3 ടിബി ഡേറ്റാ ഉപഭോഗവും ഉൾപ്പെടുന്നു. ഫെയർ യൂസേജ് പോളിസി (FUP) പരിധിയിൽ എത്തിയാൽ വേഗം 399 രൂപ പ്ലാൻ പോലെ 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിലും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കും.


949 രൂപയുടെ ഭാരത് ഫൈബർ സൂപ്പർസ്റ്റാർ പ്രീമിയം 2 പ്ലാനിൽ 150 എംബിപിഎസ് വേഗത്തിൽ 200 ജിബി വരെ ഡേറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിനുശേഷം വേഗം 10 എംബിപിഎസ് ആയി കുറയും. സോണിലൈവ് പ്രീമിയം, വൂട്ട് സെലക്റ്റ്, യുപ്ടിവി ലൈവ് തുടങ്ങി ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ ഇതിൽ ഉൾപ്പെടുന്നു. ആൻഡമാൻ നിക്കോബാർ ഒഴികെ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഈ പ്ലാനുകൾ ലഭ്യമാണ്.

Related Posts

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ തൃശൂരിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേർ പിടിയിൽ..

Spread the love

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.

ഖത്തറിൽ വാഹനാപകടം ; ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം..

Spread the love

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

പല്ലൻ ഷൈജു വീണ്ടും പിടിയിൽ..

Spread the love

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ കാലിത്തൊഴുത്ത് നിർമിക്കുന്നു ; അനുവദിച്ചത് 42.90 ലക്ഷം..

Spread the love

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

You cannot copy content of this page