കുന്നംകുളം: ബൈക്ക് മോഷ്ട്ടാക്കളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കപൂർപള്ളങ്ങാട്ട് ചിറ അപ്പതുംപറമ്പിൽ വീട്ടിൽ ഫൈസൽ(23), പത്തായപുരയ്ക്കൽ അഫീദ്(18) എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനക്കിടെ പോലീസിനെ കണ്ട് നിർത്താതെ പോയ ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷ്ടിച്ച ബൈക്കുമായി കടന്നു കളയുന്നതിനിടെയാണ് പിടികൂടിയതെന്ന് മനസിലായത്.
കുന്നംകുളം പൊലീസാണ് ഇവരെ പിടികൂടിയത്.