
തൃശ്ശൂർ: ജില്ലയിൽ 48 പഞ്ചായത്തുകളിലെ 12,78,57 വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകാൻ തീരുമാനം.
ജൽജീവൻ മിഷൻ പദ്ധതിക്ക് അംഗീകാരം നൽകുന്നതിനായി തൃശ്ശൂർ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 1489.67 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയത്.
ജൽജീവൻ മിഷനിൽ 40 പഞ്ചായത്തുകളും ജലനിധി പദ്ധതിയിൽ എട്ട് പഞ്ചായത്തുകളുമാണുള്ളത്.
ഇതോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും മുഴുവൻ വീടുകൾക്കും കുടിവെള്ള കണക്ഷൻ നൽകുന്നതിന് അംഗീകാരമായതായി കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ പൗളി പീറ്റർ അറിയിച്ചു.