ഖേരി കൊലപാതകം;കര്‍ഷകസംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു

Spread the love

യുപി ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ക്കുമേല്‍ വാഹനം ഇടിച്ചുകയറ്റി കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. വൈകീട്ട് നാല് മണി വരെ രാജ്യവ്യാപകമായി ട്രെയിനുകൾ തടയാനാണ് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. പഞ്ചാബിൽ 36 ഇടത്ത് കർഷകർ ട്രെയിനുകൾ തടയുമെന്ന് അറിയിച്ചിട്ടുണ്ട്.

W3Schools.com

ആഭ്യന്ത സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് നാല് കര്‍ഷകരുള്‍പ്പെടെ ഒന്‍പതുപേര്‍ക്കുനേരെ കാറിടിച്ചുകയറ്റിയത്. ആശിഷ് മിശ്ര അറസ്റ്റിലായതോടെ അജയ് മിശ്രയെ പുറത്താക്കണമെന്നാണ് കര്‍ഷകുടെ ആവശ്യം.

പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ട്രെയിന്‍ തടയാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സമരം സമാധാനപൂര്‍ണമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. ഏറെ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അജയ് മിശ്രയുടെ രാജിയില്ലാതെ കര്‍ഷകര്‍ക്ക് നീതികിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റിലായി. ഇതുവരെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

26 ന് ലക്‌നൗവില്‍ മഹാപഞ്ചായത്ത് നടത്താനും ശക്തമായ പ്രതിഷേധം ഉയർത്താനും കർഷകർ തീരുമാനിച്ചിട്ടുണ്ട്

About Post Author

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

പ്രധാന മന്ത്രിയുടെ പുതിയ വസതിയുടെ നിർമ്മാണം ദ്രുതഗതിയിൽ..

Spread the love

കെട്ടിട സമുച്ചയത്തിന് 2,26,203 ചതുരശ്ര അടി വിസ്തീർണമാണുള്ളത്.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

Leave a Reply

You cannot copy content of this page