തിരുവനന്തപുരം: എ ത്ര പറ്റിക്കപ്പെട്ടാലും കുടുങ്ങിയാലും പിന്നെയും ആകെണിയിൽ തന്നെ തല വെക്കുന്നവരാണ് നമ്മിലധികം പേരും അങ്ങനെയിരിക്കുമ്പോഴാണ് പതിനായിരങ്ങൾ പറ്റിക്കപ്പെട്ടിരിക്കുന്നത്
ഇതിനായി ആളുകൾ യൂറ്റൂബ് ചാനലുകളും വാട്സാപ്പ് ഗ്രൂപ്പുകളും പ്രവർത്തിച്ച് വരുന്നതായി മല്ലു ക്രേണിക്കലിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നു .പണമടച്ച് പരസ്യം കണ്ടുകൊണ്ടിരുന്നാല്‍ വന്‍ വരുമാനം നേടാമെന്ന് പറഞ്ഞ് ആളെപ്പറ്റിക്കുന്ന ആപ് ആണ് ഇപ്പോള്‍ ചില മലയാളികളുടെ ഇടയിൽ ട്രന്റായി മാറിയിരിക്കുന്നത്.
ജാ ലൈഫ് എന്ന പേരിലുള്ള ആപിലാണ് പണവും നിക്ഷേപിച്ച് ശമ്പളം ഇന്നുവരും നാളെ വരും എന്ന് പ്രതീക്ഷിച്ച് ചിലര്‍ പരസ്യവും 30 മിനിറ്റിൽ അധികമുള്ള പരസ്യാങ്ങൾ കണ്ടിരിക്കുന്നത്.
പോള്‍ കുമ്പളം, കേരളത്തിലെ ജാ ലൈഫിന്റെ പ്രൊമോട്ടറാണ്. യൂടൂബില്‍ ചറപറ വീഡിയോ ഇടും, 1100 രൂപ നിക്ഷേപിക്കുക, 60 പരസ്യം കിട്ടും, വെറുതെ അത് കണ്ടോണ്ടിരിക്കുക, ഇതാണ് പണി. പണം നിക്ഷേപിച്ചിട്ടും എന്തേ പലര്‍ക്കും ശമ്പളം കിട്ടാത്തതെന്ന് ചോദിച്ചപ്പോള്‍ കുമ്പളത്തിന്റെ മറുപടിയിങ്ങനെയാണ്
”രണ്ട് രീതിയിലുണ്ട്. ബോണസുമുണ്ട് പെമെന്റുമുണ്ട്. പേ മെന്റ് ആര്‍ക്കും കിട്ടുന്നില്ല. ബോണസ് അനേകര്‍ക്ക് കിട്ടുന്നുണ്ട് കേട്ടോ. ബോണസ് കിട്ടണമെങ്കില്‍ 1100 പോര. കണ്ടമാനം നിക്ഷേപിക്കണം. ആളുകളെയും ചേര്‍ക്കണം…”
കെണിയില്‍ കുടുങ്ങാതെ പോലീസില്‍ പരാതി നല്കിയ ആളുകളുമുണ്ട്. മലയാളികളടക്കം പതിനായിരങ്ങളാണ് ഇതുപോലെ പണവും നിക്ഷേപിച്ച് പരസ്യവും കണ്ടുകൊണ്ടിരിക്കുന്നത്, ശമ്പളം നാളെ കിട്ടും ഇന്ന് കിട്ടും എന്ന് പ്രതീക്ഷിച്ചു കൊണ്ട്..