ചേറ്റുവ : ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ സലഫി പള്ളിക്ക് പടിഞ്ഞാറ് വശത്തുള്ള സർവീസ് റോഡിലെ പൊന്തക്കാട് വെട്ടിമാറ്റണമെന്ന് നാട്ടുകാർ.
സ്കൂളും മദ്രസ്സയും തുറക്കുന്നതിന് മുൻപ് വെട്ടിമാറ്റുവാൻ ബന്ധപ്പെട്ടവർ മുൻകൈ എടുക്കണം. ദിനംപ്രതി വളർന്നുവരുന്ന പൊന്തക്കാടിൽ ഇഴജന്തുക്കളുടെ ശല്യവും, സർവീസ് റോഡിൽ മഴപെയ്യുമ്പോൾ ചെളി കെട്ടി നിൽക്കുകയും ചെയ്യുന്നതിനാൽ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
സ്കൂൾ തുറന്നു കഴിഞ്ഞാൽ വിദ്യാർഥികൾ കൂടുതലായും ഉപയോഗിക്കുന്ന ഈ സർവീസ് റോഡിലെ പൊന്തക്കാടുകൾക്കിടയിൽ നിന്ന് ഇഴജന്തുക്കളുടെ അക്രമവും ഭയക്കുന്നുണ്ടെന്ന് പരിസരവാസികൾ പറയുന്നു.