കുടിവെള്ള പൈപ്പ് ലൈനിനു വേണ്ടി കുഴിയെടുപ്പ്; തകർന്ന റോഡ് ഉടൻ ടാറിങ് നടത്തും

Spread the love

പാവറട്ടി:കുടിവെള്ള പൈപ്പ് ലൈനിനു വേണ്ടി കുഴിയെടുത്തതിനെ തുടർന്ന് തകർന്ന റോഡ് ഉടൻ ടാറിങ് നടത്തും.

W3Schools.com

കാഞ്ഞാണി – ചാവക്കാട് റോഡിന്റെ പഞ്ചാരമുക്ക് വരെയുള്ള ഭാഗമാണ് നവംബർ അഞ്ചിനുള്ളിൽ അറ്റകുറ്റപ്പണികൾ തീർക്കാൻ നടപടിയായത്.

മുരളി പെരുനെല്ലി എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ തീർക്കുന്നതിന് 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

അമൃത് കുടിവെള്ളപദ്ധതിക്കു വേണ്ടി പൈപ്പ് ഇടുന്നതിനായി പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിൽ ആക്കിയ ശേഷം മാത്രമേ ബാക്കിയുള്ള ഭാഗം പൊളിച്ചാൽ മതിയെന്നാണ് എം.എൽ.എ.യുടെ കർശനനിർദേശം.

കാഞ്ഞാണി മുതൽ മുല്ലശ്ശേരി വരെയുള്ള റോഡ് പണികൾക്കായി ബി.എം.ബി.സി. ടാറിങ് ചെയ്യുന്നതിന് 4.75 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.

മുല്ലശ്ശേരി മുതൽ പഞ്ചാരമുക്ക് വരെയുള്ള റോഡിന് 1.5 കോടിയുടെ ഭരണാനുമതിയും ആയിട്ടുണ്ട് .

യോഗത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ജിയോ ഫോക്സ്, സിന്ധു അനിൽകുമാർ, ചാന്ദിനി വേണു, പി.ടി. ജോൺസൺ എന്നിവരും ജല അതോറിറ്റി, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Posts

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ തൃശൂരിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേർ പിടിയിൽ..

Spread the love

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.

ഖത്തറിൽ വാഹനാപകടം ; ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം..

Spread the love

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

പല്ലൻ ഷൈജു വീണ്ടും പിടിയിൽ..

Spread the love

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ കാലിത്തൊഴുത്ത് നിർമിക്കുന്നു ; അനുവദിച്ചത് 42.90 ലക്ഷം..

Spread the love

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

You cannot copy content of this page