
മെക്സിക്കോ: ലഹരി സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ ട്രാവൽ ബ്ലോഗർ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോർണിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ അഞ്ജലി റിയോട്ട് (25) ആണ് മരിച്ചത് . ഇതു കൂടാതെ ഒരു ജർമൻ വംശജനും കൊല്ലപ്പെട്ടിട്ടുണ്ട്.
അഞ്ജലിയുട ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള ട്രാവൽ ബ്ലോഗർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിരതാമസം കാലിഫോർണിയയിലെ സാൻ ഹൊസേയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യാഹു ജീവനക്കാരിയായിരുന്ന അഞ്ജലി കഴിഞ്ഞ ജൂലായ് മുതൽ ലിങ്ക്ഡ്ഇന്നിൽ സീനിയർ സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറായിരുന്നു.
പിറന്നാൾ ആഘോഷിക്കാനായി റിസോർട്ടിൽ എത്തിയതായിരുന്നു അഞ്ജലിബുധനാഴ്ച രാത്രിയോടെയാണ് സംഭവം.
ടുലുമിലെ കരീബിയൻ കോസ്റ്റ് റിസോർട്ടിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ജലി കൊല്ലപ്പെടുകയായിരുന്നു. . ഇവർ ഭക്ഷണം കഴിക്കുന്നതിനിടെ നാല് പേർ അവിടെയെത്തുകയും വെടിയുതിർക്കുകയുമായിരുന്നെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്