അസമില്‍ അശ്ലീല സിനിമകളുടെ അടിമകളായ 11 വയസ്സുകാരനും എട്ട് വയസ്സുകാരനും കൂടി ആറു വയസുകാരിയെ കൊലപ്പെടുത്തി.
ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനെ ചെറുത്ത ആറുവയസ്സുകാരിയെയാണ് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തിയത്. അസമിലെ നാഗാവ് ജില്ലയിലാണ് സംഭവം.
രണ്ട് കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 18നാണ് കുട്ടി കൊല്ലപ്പെട്ടത്.
ശുചിമുറിയില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.