ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു; മരിച്ചുകിടക്കുന്ന കുട്ടിയെ ചൂണ്ടി അഭിനയമാണെന്ന് അധ്യാപകന്‍

Spread the love

രാജസ്ഥാനില്‍ ഹോവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച്‌ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തി.

W3Schools.com

രാജസ്ഥാനിലെ ചുരു ജില്ലയിലെ സലാസര്‍ ഗ്രാമത്തിലാണ് സംഭവം. സ്വകാര്യ സ്കൂള്‍ അധ്യപകനായ മനോജ് കുമാറാണ് പതിമൂന്നുകാരനെ കൊലപ്പെടുത്തിയത്. അധ്യാപകനെ സാലസാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

അധ്യാപകന്‍ ഇതിന് മുന്‍പും തന്നെ മര്‍ദിച്ചതായി കുട്ടി പരാതിപ്പെട്ടിട്ടുണ്ടെന്ന് പിതാവ് ഓംപ്രകാശ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. സംഭവദിവസം (ഒക്ടോബര്‍ 20) രാവിലെ 9:15 ഓടെ മനോജ് കുമാര്‍ ഓംപ്രകാശിനെ വിളിച്ച്‌ മകന്‍ തലചുറ്റിവീണെന്നും കൊണ്ടുപോകണമെന്നും അറിയിക്കുകയായിരുന്നു. അവനെ നിങ്ങള്‍ അടിച്ചുകൊന്നോ എന്ന് ചോദിച്ചപ്പോള്‍ കുട്ടി മരിച്ചതായി അഭിനയിക്കുന്നുണ്ടെന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും പിതാവ് പറയുന്നു.

പിന്നാലെ ഓംപ്രകാശ് സ്‌കൂളിലെത്തിയപ്പോളേക്കും കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നു. ചുറ്റും മറ്റ് കുട്ടികള്‍ ഭയപ്പെട്ട് നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

പിതാവ് ഓംപ്രകാശിന്റെ പരാതിയില്‍ അധ്യാപകനെതിരെ കൊലപാതകകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി സാലസാര്‍ എസ്‌എച്ച്‌ഒ സന്ദീപ് വിഷ്നോയ് അറിയിച്ചു. കുട്ടിയെ അധ്യാപകന്‍ വടികൊണ്ട് അടിച്ചെന്നും നിലത്തുവീണപ്പോള്‍ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്‌തെന്നും സഹപാഠികള്‍ മൊഴി നല്‍കി.

About Post Author

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു

Spread the love

ഇഎംഎസ്സിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു

സംസ്ഥാനത്ത് ന്യൂനമർദ്ദത്തിന് സാധ്യത ; ജാഗ്രത..

Spread the love

ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാനാണ് സാധ്യത.

മകന്റെ കുത്തേറ്റ് അമ്മയുടെ കുടൽ പുറത്ത് വന്നു ; പ്രതി റിമാൻഡിൽ..

Spread the love

ആഴത്തിലുള്ള കുത്തിൽ കുടൽ പുറത്തുവന്ന് മേരി അത്യാസന്ന നിലയിലാണ്.

ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം; സിപിഎം – സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി..

Spread the love

വെള്ളം കയറാത്ത ഇടത്ത് നിന്ന് ആളുകളെ എ ഐ വൈ എഫ് പ്രവർത്തകർ ക്യാമ്പിൽ എത്തിച്ചുവെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്.

ബസ് ജീവനക്കാർ തമ്മിൽ സംഘർഷം ; തൃശൂർ സ്വദേശിയ്ക്ക് നെഞ്ചിൽ കുത്തേറ്റു..

Spread the love

നെഞ്ചിലാണ് മുറിവേറ്റത്ത്. നെഞ്ചില്‍ 12 സ്റ്റിച്ചുണ്ട്.

Leave a Reply

You cannot copy content of this page