പച്ച പുതച്ചു; വീണ്ടും ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു ഖത്തർ

Spread the love

ദോഹ: വീണ്ടും ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ് ഖത്തർ.

W3Schools.com

മരങ്ങള്‍ നട്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുകയാണ് ഖത്തറെന്ന കൊച്ചുരാജ്യം. കൂടുതല്‍ രാജ്യക്കാര്‍ ഒന്നിച്ച് വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചതിലൂടെയാണ് ഖത്തര്‍ ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് ഖത്തറില്‍ നടന്ന ജനകീയ തൈനടല്‍ ക്യാംപയിനാണ് ലോക റെക്കോര്‍ഡോടെ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.

ഖത്തറിലെ റോഡുകളുടെയും പൊതു ഇടങ്ങളുടെയും നവീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായുള്ള സുപ്രിം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുഖാന്‍ റോഡില്‍ നടന്ന തൈനടല്‍ പരിപാടിയില്‍ 66 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കാളികളായതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക വക്താക്കളായ അലന്‍ പിക്‌സിലിയും, ലൂയിസ് ടോംസും അറിയിച്ചു.

ഇന്ത്യക്കാരും ഈ യജ്ഞത്തില്‍ പങ്കാളികളായിരുന്നു. ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 10 ലക്ഷം വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ദുഖാനില്‍ മരം നടല്‍ പരിപാടി സംഘടിപ്പിച്ചത്.

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി 2019ല്‍ തുടക്കം കുറിച്ചതാണ് പദ്ധതി. ‘പ്ലാന്റ് എ മില്യൺ ട്രീ’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഖത്തർ ഈ അപൂർവ നേട്ടം കരസ്ഥമാക്കിയത്.

ബ്രൂണെ, പെറു, അര്ജന്റീന, വിയറ്റ്നാം, ക്രോയേഷ്യ, ബോസ്നിയ, ജിബൂത്തി, മെക്സിക്കോ, കിർഗിസ്ഥാൻ, ക്യൂബ, സെനഗൾ, മാൾട്ട, മാലി, ഹൈത്തി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ തൈകൾ നട്ടു.

2019 നാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിൽ പ്ലാന്റ് എ മില്യൺ ട്രീ’ ക്യാമ്പെയ്ൻ തുടങ്ങിയത്. ലോകകപ്പിന് മുമ്പ് ലക്ഷ്യം പൂർത്തീകരിക്കാനാണ് പുബ്ലിക്ക് സ്പേസ് ബ്യൂട്ടിഫിക്കേഷൻ സൂപ്പർവൈസറി കമ്മിറ്റി ഉദ്ദേശിക്കുന്നത്.

ഖത്തറിനെ പച് ചപുതപ്പിക്കുകയും ജനങ്ങളിൽ പരിസ്ഥിതി ബോധം വളർത്തുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

About Post Author

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

Leave a Reply

You cannot copy content of this page