
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് ഇന്ന് മുതൽ അപേക്ഷിക്കാം.
ഇതുവരെ അപേക്ഷിക്കാത്തവർക്കും ഇപ്പോൾ അപേക്ഷിക്കാൻ അവസരമുണ്ട്. അതേസമയം നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. രാവിലെ 10 മണി മുതലാണ് പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന്
അപേക്ഷ സ്വീകരിക്കുക.