പാവറട്ടി: ചിറ്റാട്ടുകര റോഡിലെ കാനകളുടെ സ്ലാബുകള്‍ തകര്‍ന്നു.
ഓട്ടോറിക്ഷ സ്റ്റാന്റിനോട് ചേര്‍ന്ന് സ്ലാബ് തകര്‍ന്നു കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. സ്ലാബ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്കും അപകടഭീഷണിയാണ്.
ഓട്ടോറിക്ഷ സ്റ്റാന്റ് പുതിയ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് മാറ്റുന്ന സമയത്ത് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നതായും എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഓട്ടോ തൊഴിലാളികള്‍ പറയുന്നു.
സ്ലാബുകൾ തകര്‍ന്നതു മൂലം ഏറെ ബുദ്ധിമുട്ടിയാണ് ഓട്ടോ സ്റ്റാന്റിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത്.