എകെജി സെന്ററിൽ നിന്നും നിർദ്ദേശം വേണ്ട; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്രമിക്കുന്നു എന്ന സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി.ഡി. സതീശന്‍. ഇടുക്കി, “കോട്ടയം ജില്ലകളില്‍ ദുരന്തമുണ്ടായപ്പോള്‍ നാസ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഉരുള്‍പൊട്ടി 5 മണിക്കൂറിനു ശേഷമാണ് മീനച്ചിലാറിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായത്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞത്. അതെങ്ങനെ വിമര്‍ശനമാകും?,” വി.ഡി. സതീശന്‍ ചോദിച്ചു.

W3Schools.com


“ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ പിറ്റേദിവസമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പ്രതിപക്ഷ നേതാവിനെ അവിടെയെങ്ങും കണ്ടില്ലല്ലോയെന്നാണ് വിജയരാഘവന്‍ ചോദിക്കുന്നത്. ഏതായാലും മന്ത്രിമാര്‍ അവിടെ എത്തുന്നതിന് മുന്‍പ് ഞാന്‍ അവിടെയെത്തി. അത് വലിയ ക്രെഡിറ്റായി പറയുന്നതല്ല. അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും പൊതുപ്രവര്‍ത്തകരുടെയും ചുമതലയാണ്. എല്ലാ രാഷ്ട്രീയക്കാരും മന്ത്രിമാരും അവിടെയുണ്ടായിരുന്നു. പിറ്റേ ദിവസം മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്ന തെറ്റ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് ഇത് ചൂണ്ടിക്കാട്ടിയത്,” സതീശന്‍ വ്യക്തമാക്കി.


“പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേര്‍ന്ന പ്രവൃത്തിയല്ല ഞാന്‍ ചെയ്യുന്നതെന്നതാണ് മറ്റൊരു വിമര്‍ശനം. എന്നാല്‍ പിണറായി വിജയന്റെ രാജസദസിലെ ആസ്ഥാന വിദൂഷകന്റെ ജോലി വിജയരാഘവന്‍ നന്നായി ചെയ്യുന്നുണ്ട്. എന്റെ ജോലി എന്നെ പഠിപ്പിക്കാന്‍ അദ്ദഹം വരണ്ട. ഞാന്‍ എങ്ങനെ സംസാരിക്കണമെന്ന് എ.കെ.ജി സെന്ററില്‍ നിന്നും ഒരു നിര്‍ദ്ദേശവും വേണ്ട. ഞങ്ങള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും. അത് ഇനിയും തുടരും,” സതീശന്‍ വ്യക്തമാക്കി.

അതേസമയം, കെ.പി.സി.സി ഭാരവാഹി പട്ടികയെ കുറിച്ച് ഒരു നേതാവും ഒരു പരാതിയും പറഞ്ഞിട്ടില്ലെന്ന് സതീശന്‍ വ്യക്തമാക്കി. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി ജില്ലകളിലെ സാഹചര്യം പരിശോധിച്ച് നന്നായി ഗൃഹപാഠം ചെയ്ത് തയ്യാറാക്കിയ പട്ടികയാണ്. എല്ലാവരും ഭാരവാഹി പട്ടികയെ സ്വാഗതം ചെയ്തിട്ടുണ്ട്. വളരെ നല്ല പട്ടികയെന്നാണ് പൊതു അഭിപ്രായമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

“മുന്നൂറും നാനൂറും പേരടങ്ങുന്ന സമിതിയാണ് 51 ആയി ചുരുങ്ങുയത്. ചില കുറുവുകള്‍ ഉണ്ടാകാം. അര്‍ഹരായ ചിലര്‍ ഉള്‍പ്പെട്ടിട്ടില്ല. അവര്‍ക്ക് കൂടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും സൗകര്യങ്ങളും നേതൃത്വം നല്‍കും. രാഷ്ട്രീയ കാര്യസമിതിയാണ് ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന് തീരുമാനിച്ചത്. ഭാരവാഹികളുടെ എണ്ണം എത്രയെന്ന് നിശ്ചയിച്ചതും രാഷ്ട്രീയ കാര്യസമിതിയാണ്,” പ്രതിപക്ഷ നേതാവ്‍ കൂട്ടിച്ചേര്‍ത്തു.

About Post Author

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

Leave a Reply

You cannot copy content of this page