
പൊന്നാനിയില്‍ കടലില്‍ ബോട്ട് മറിഞ്ഞ് കാണാതായ 3 പേര്‍ക്കു വേണ്ടി നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു നടത്തുന്ന തെരച്ചില്‍ ഇന്നും വിഫലം. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാൻ , ഇബ്രാഹിം ,മുഹമ്മദലി എന്നിവരെയാണ് അപകടത്തിൽ കാണാതായത്.
അതേസമയം, മത്സ്യബന്ധനത്തിനിടെ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ തൃശ്ശൂർ- കോഴിക്കോട് ദേശീയപാത ഉപരോധിച്ചിരുന്നു. തെരച്ചിലിൽ പങ്കെടുക്കുന്ന മത്സ്യബന്ധന ബോട്ടുകളുടെ ഇന്ധന ചെലവ് സർക്കാർ വഹിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധന ബോട്ടുകളും തെരച്ചലിൽ പങ്കെടുത്തിരുന്നു. ഓരോ ദിവസവും അര ലക്ഷം രൂപയുടെ ഇന്ധനമാണ് ബോട്ടുകൾക്ക് അവശ്യം. ഈ ഇന്ധന ചെലവ് സർക്കാർ വഹിക്കണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു . കോസ്റ്റ് ഗാർഡും ഫിഷറീസും കോസ്റ്റൽ പൊലീസും നേവിയും കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസവും ഉച്ചവരെ മാത്രമായിരുന്നു തെരച്ചില്‍ . ഇതിനിടെ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.
തെരച്ചിലിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിലും, ഹെലികോപ്പ്റ്ററിലും ഒരു ദിവസം പൂര്‍ണമായും പൊന്നാനി മുതല്‍ ബേപ്പൂര്‍ വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 15 മിനിറ്റോളം നീണ്ട ദേശീയപാത ഉപരോധത്തിനിടെ നീണ്ട ഗതാഗത കുരുക്കുണ്ടായി. ഒടുവിൽ പോലീസ് ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരുമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാന്‍, ഇബ്രാഹിം,മുഹമ്മദലി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അപകടത്തില്‍പെട്ട മുക്കാടി സ്വദേശി ഹംസക്കുട്ടിയാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി.