സൂപ്പര്‍ താരത്തിനു പരിക്ക് ; ലോകകപ്പ് പ്രതീക്ഷ തുലാസില്‍..

Spread the love

ടി :20 ലോകകപ്പ് മത്സരങ്ങൾ ആവേശപൂർവ്വം പുരോഗമിക്കുകയാണ്. എല്ലാ ടീമുകളും ലോകകപ്പ് കിരീടം ചൂടാനുള്ള കഠിന പ്രയത്നത്തിലാണ്. ഇപ്പൊ എല്ലാ കായിക പ്രേമികളുടെയും ശ്രദ്ധ വരാനിരിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് ടി :20 മത്സരത്തിൽ ആര് വാഴും ആര് വീഴും എന്നറിയാനാണ്.

ഈ ടി :20 ലോകകപ്പിൽ കിരീടം നേടുവാൻ ഏറ്റവും അധികം സാധ്യതകൾ കൽപ്പിക്കപ്പെട്ട ടീമുകളാണ് ഇന്ത്യയും ന്യൂസിലാൻഡും. പക്ഷെ ഈ രണ്ട് ടീമുകൾക്ക്  ആദ്യത്തെ മത്സരത്തിൽ വലിയ തോൽവി നേരിടേണ്ടി വന്നു.

പാകിസ്ഥാനോടായിരുന്നു ഇന്ത്യയുടെ പരാജയം. ഐസിസി ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ ടീമിനോട് തോറ്റ വിരാട് കോഹ്ലിക്കും ടീമിനും ഞായറാഴ്ചത്തെ ന്യൂസിലാൻഡുമായുള്ള മത്സരം ജീവൻ മരണ പോരാട്ടം തന്നെയാണ്. കൂടാതെ ഇന്നലെ നടന്ന ത്രില്ലിംഗ് മത്സരത്തിൽ പാകിസ്ഥാൻ ടീമിനോട് 5 വിക്കറ്റിന്റെ തോൽവി വഴങ്ങിയ കിവീസ് ടീമിനും അടുത്ത മത്സരങ്ങളും വളരെ  നിർണായകമാണ്. തുല്യ ശക്തികളായ ടീമുകൾ പ്രധാന മത്സരത്തിന്റെ ഭാഗമായി വീണ്ടും ഏറ്റുമുട്ടുമ്പോൾ ഗ്രൂപ്പിൽ നിന്നും ആരാകും സെമി ഫൈനലിൽ എത്തുക എന്നതും വളരെ ശ്രദ്ധേയമാണ്.

എന്നാൽ ഇന്ത്യക്ക് എതിരെ നിർണായക മത്സരത്തിന് തയ്യാറാകുന്ന കിവീസ് ടീമിന് മറ്റൊരു ആശങ്കയാണ് ടീമിൽ നിന്നും പുറത്ത് വരുന്നത്. സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ മാർട്ടിൻ ഗുപ്റ്റിൽ പരിക്ക് കാരണം അടുത്ത മത്സരത്തില്‍ കളിക്കാൻ കഴിയുമോ എന്നത് സംശയത്തിന്‍റെ നിഴലിലാണ്.

കഴിഞ്ഞ മിക്ക ടി :20 പരമ്പരകളിലും ന്യൂസിലാൻഡ് ടീമിന്റെ ടോപ് സ്കോറർ കൂടിയായ മാർട്ടിൻ ഗുപ്റ്റിലിന്‍റെ ഫോമിലാണ് കിവീസ് ടീമിന്റെ ചാമ്പ്യന്മാർ ആകാനുള്ള പ്രധാന പ്രതീക്ഷ നിലനിൽക്കുന്നത്.ഇന്നലെ നടന പാക്കിസ്ഥാന് എതിരായ മത്സരത്തിൽ 17 റൺസ് അടിച്ച താരം മികച്ച തുടക്കമാണ്  കിവീസ് ടീമിന് സമ്മാനിച്ചത്. കൂടാതെ ഇന്ത്യക്ക് എതിരെ മികച്ച റെക്കോർഡുള്ള ബാറ്റ്‌സ്മാനും കൂടിയാണ് ഗുപ്റ്റിൽ. താരത്തിന്റെ പരിക്ക് ഗുരുതരമാണേൽ അടുത്ത മത്സരം നഷ്ടമാകുമെന്നാണ് സൂചന.

Related Posts

കരിപ്പൂര് വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട..

Spread the love

ഇയാൾ ബാലുശേരി സ്വദേശിയാണ്. എയർ ഇന്ത്യാ എക്സ്പ്രസ്സിലാണ് നാട്ടിൽ എത്തിയത്

മാരക ലഹരിമരുന്നുമായി ദമ്പതികൾ പിടിയിൽ..

Spread the love

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ; നടിക്കെതിരെ തെളിവുകൾ നിരത്തി വിജയ് ബാബു..

Spread the love

കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിര്‍മാതാവ് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി

തൃശൂരിൽ നവവധു മരിച്ചത് കുഴ‍ഞ്ഞുവീണല്ല; നിർണായക തെളിവുകൾ പുറത്ത്..

Spread the love

മരണകാരണം ശ്വാസം മുട്ടിയാണെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

ടെക്‌സാസിലെ സ്‌കൂളിൽ വെടിവയ്പ്പ്: 18 കുട്ടികൾ അടക്കം 21 പേർക്ക് ദാരുണാന്ത്യം..

Spread the love

ആക്രമത്തിന് പിന്നില്‍ 18 വയസുകാരനായ ആയുധധാരിയാണെന്നും ഇയാള്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്..

Spread the love

അപകടത്തിൽ പരിക്കേറ്റ അരിമ്പൂർ സ്വദേശി മുല്ലശ്ശേരി വീട്ടിൽ ലിഷോയ് (23), കൈപ്പിള്ളി സ്വദേശി രഞ്ജിത് (23) എന്നിവരെ അരിമ്പൂർ മെഡ്കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിലും തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

You cannot copy content of this page