Site icon MalluChronicle

മലമ്പുഴ ഡാം തുറന്നു

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നാത്തോടെ മലമ്പുഴ ഡാം തുറന്നു. പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം.

അതെ സമയം,സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം , ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂരും കാസര്‍കോടും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട മുതല്‍ തൃശൂര്‍വരെയുള്ള ജില്ലകളില്‍ ചെറുമേഘ വിസ്ഫോടനങ്ങള്‍ഉണ്ടായി. കുറഞ്ഞ സമയത്ത് അതി തീവ്ര മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുഴകളും തോടുകളും ജലാശയങ്ങളും കരകവിഞ്ഞു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ജില്ലകളിലെ ആറുജലസംഭരണികളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളില്‍വെള്ളക്കെട്ടുണ്ട്. കേരളതീരത്തു നിന്ന് മത്സ്യബന്ധനം നിരോധിച്ചു. കടല്‍പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെയുള്ള കാറ്റിനും സാധ്യതയുണ്ട്. അറബിക്കടലില്‍രൂപമെടുത്ത ന്യൂനമര്‍ദത്തിന്‍റെ ഭാഗമായുള്ള വലിയ മേഖപാളികൾ കേരളത്തിന് മുകളിൽ സ്ഥിതിചെയ്യുന്നതും ബംഗാൾ ഉള്‍ക്കടലിലെ ന്യൂനമര്‍ദവുമാണ് മഴ കനക്കാന്‍ ഇടയാക്കിയത്.

ശബരിമല നട തുറക്കാനിരിക്കെ കക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. തീര്‍ഥസ്നാനത്തിന് പമ്പയിലെ കടവുകളില്‍ ഇറങ്ങരുത്. ആറ് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ നിയോഗിച്ചു. ദുരിതാശ്വാസക്യാംപുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു

Exit mobile version