
ഗുരുവായൂർ : മുതുവട്ടൂർ രാജ ആശുപത്രി കാന്റീനിൽ നിന്നും വാങ്ങിയ ഗ്രീൻപീസ് കറിയിൽ ചത്തപല്ലിയെ കണ്ടതിനെ തുടർന്ന് അധികൃതർ പിഴ ഈടാക്കി കാന്റീൻ അടപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. രാജ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാൾക്ക് നൽകുന്നതിനായി ബന്ധു വെള്ളപ്പത്തിനോടൊപ്പം വാങ്ങിയ ഗ്രീൻപീസ് കറിയിലാണ് ചത്തപല്ലിയെ കണ്ടത്.
കറിയിൽ നിന്നും ചത്തപല്ലിയെ ലഭിച്ച വിവരം ഉടൻ തന്നെ ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗം പ്രവർത്തകരെ അറിയിക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ സ്ഥലത്തെത്തി കാന്റീനിൽ പരിശോധന നടത്തുകയുമായിരുന്നു.
നഗരസഭ ഒന്നാം ഗ്രെയ്ഡ് ഹെൽത്ത് ഇൻസ്പെക്ടർ സക്കീർ ഹുസൈൻ, ഒന്നാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശംഭു, രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.പി സോനേഷ് എന്നിവരുടെ നേതൃത്വലായിരുന്നു പരിശോധന.
പരിശോധനയുടെ അടിസ്ഥാനത്തിൽ കാന്റീൻ ജീവനക്കാരുടെ പക്കൽ നിന്നും പിഴയീടാക്കുകയും കാന്റീൻ അടപ്പിക്കുകയും ചെയ്തു.