പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു; സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത..

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 വരെ  ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ച്, അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് നൽകിയത്.

അതേസമയം അറബിക്കടലിൽ കേരളതീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുമുണ്ട്. കേരളത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ 137.60 അടിയാണ് നിലവിലെ ജലനിരപ്പ്. എന്നാൽ വൃഷ്ടിപ്രദേശത്ത് നിലവില്‍ മഴയില്ല. ഇപ്പോൾ നീരൊഴുക്ക് കാര്യമായി കുറഞ്ഞു. 2200 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് ഇതേ അളവില്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. 138 അടിയില്‍ സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ഡാമില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്നതിന് വെള്ളത്തിന്റെ അളവ് കൂട്ടാന്‍ കേരളം വീണ്ടും ആവശ്യപ്പെട്ടിരുന്നു.

Related Posts

മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു..

Spread the love

Spread the loveമുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടു. . കോൺഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരിലും സിബൽ പങ്കെടുത്തിരുന്നില്ല.

കരിപ്പൂര് വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട..

Spread the love

ഇയാൾ ബാലുശേരി സ്വദേശിയാണ്. എയർ ഇന്ത്യാ എക്സ്പ്രസ്സിലാണ് നാട്ടിൽ എത്തിയത്

മാരക ലഹരിമരുന്നുമായി ദമ്പതികൾ പിടിയിൽ..

Spread the love

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ; നടിക്കെതിരെ തെളിവുകൾ നിരത്തി വിജയ് ബാബു..

Spread the love

കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിര്‍മാതാവ് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി

തൃശൂരിൽ നവവധു മരിച്ചത് കുഴ‍ഞ്ഞുവീണല്ല; നിർണായക തെളിവുകൾ പുറത്ത്..

Spread the love

മരണകാരണം ശ്വാസം മുട്ടിയാണെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

ടെക്‌സാസിലെ സ്‌കൂളിൽ വെടിവയ്പ്പ്: 18 കുട്ടികൾ അടക്കം 21 പേർക്ക് ദാരുണാന്ത്യം..

Spread the love

ആക്രമത്തിന് പിന്നില്‍ 18 വയസുകാരനായ ആയുധധാരിയാണെന്നും ഇയാള്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

You cannot copy content of this page