ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഹാം റേഡിയോ ഓപ്പറേറ്റർമാരെ നിയമിച്ചു.

Spread the love

തൃശൂർ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ജില്ലയിൽ ഹാം റേഡിയോ ഓപ്പറേറ്റർമാരെ നിയമിച്ചു.

ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഏതെങ്കിലും കാരണവശാൽ വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തടസം നേരിടാതിരിക്കാനാണ് ഹാം റേഡിയോ ഓപ്പറേറ്റർമാരെ നിയമിച്ചിട്ടുള്ളത്.

കേന്ദ്രസർക്കാരിന്റെ അമേച്വർ സ്റ്റേഷൻ ഇൻഡിവിജ്വൽ ഓപ്പറേറ്റർ ലൈസൻസ് ഉള്ളവരാണ് ഹാം റേഡിയോ ഓപ്പറേറ്റേഴ്‌സ്. കുറച്ച് പവറിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ലോവർ സൈഡ്, അപ്പർ സൈഡ് ബാൻഡുകളിൽ പ്രവർത്തിക്കുന്ന പ്രത്യേക വയർലെസ് സംവിധാനമാണ് ഇവർ ഉപയോഗപ്പെടുത്തുക.

ദുരന്ത സാഹചര്യങ്ങളിൽ വൈദ്യുതി ഇല്ലാതെ 12 വോൾട്ട് ബാറ്ററി, റേഡിയോ, ബൈപോൾ ആന്റിന പ്രക്ഷേപണത്തിന് ട്രാൻസ്‌മിറ്റർ എന്നിവ ഉപയോഗപ്പെടുത്തി ദുരന്ത മുഖത്തെ ഡാറ്റ ശേഖരിച്ച് താലൂക്ക് ഓഫീസുകളിലോ, കലക്ടറേറ്റിൽ സജ്ജമാക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററിലേക്കോ വിവരങ്ങൾ കൈമാറുന്നു.

2018 ലെ പ്രളയ സാഹചര്യത്തിൽ ജില്ലയിലെ ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ശരചന്ദ്രൻ സി എസ്- 96338 63676
ബിജു എം ജി- 98955 24232
അജിത് ഇ ജി -98954 30579
ലിയോ ടി എസ് – 99959 39164
ഷാജു ഇ കെ-96331 23456
സിംസൺ കെ ജി-94002 91656
ടോണി സി ആർ -77363 53231
വിജീഷ് കുമാർ -90374 77378
വിനോദ് പി എം- 99474 07000
ഹരികൃഷ്ണൻ എ- 90723 85703
എന്നിവരടങ്ങുന്ന 10 അംഗ സംഘത്തെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്.

Related Posts

മാരക ലഹരിമരുന്നുമായി ദമ്പതികൾ പിടിയിൽ..

Spread the love

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ; നടിക്കെതിരെ തെളിവുകൾ നിരത്തി വിജയ് ബാബു..

Spread the love

കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിര്‍മാതാവ് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി

തൃശൂരിൽ നവവധു മരിച്ചത് കുഴ‍ഞ്ഞുവീണല്ല; നിർണായക തെളിവുകൾ പുറത്ത്..

Spread the love

മരണകാരണം ശ്വാസം മുട്ടിയാണെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്..

Spread the love

അപകടത്തിൽ പരിക്കേറ്റ അരിമ്പൂർ സ്വദേശി മുല്ലശ്ശേരി വീട്ടിൽ ലിഷോയ് (23), കൈപ്പിള്ളി സ്വദേശി രഞ്ജിത് (23) എന്നിവരെ അരിമ്പൂർ മെഡ്കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിലും തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മകൾ അമ്മയെ വെട്ടിക്കൊലപ്പെടുത്തി..

Spread the love

അമ്മയും മകളും തമ്മിൽ വാക്കുതർക്കം പതിവായിരുന്നു. ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ മകൾ വാക്കത്തികൊണ്ട് ശാന്തയെ വെട്ടുകയായിരുന്നു.

എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നു, വർധനവ് ഇങ്ങനെ..

Spread the love

10 മുതൽ 12 ശതമാനം വരെ വർധനവുണ്ടാവുമെന്നാണ് റിപ്പോർട്ട്

Leave a Reply

You cannot copy content of this page